ചങ്ങനാശ്ശേരി തുരുത്തി സ്വദേശി ലൗ ജിഹാദിന്റെ ഇരയോ?…

കേരളത്തിൽ ലൗ ജിഹാദ് പ്രവർത്തനങ്ങൾ പിടിമുറുക്കുന്നു എന്നതിന് മറ്റൊരു കേസ് കൂടി റിപ്പോർട്ട് ചെയ്യുന്നു. പ്രമുഖ ഓൺലൈൻ മാധ്യമമായ ജന്മഭൂമി ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചങ്ങനാശ്ശേരി തുരുത്തി സ്വദേശിനിയായ എമിലി (19) ആണ് ഇത്തവണ ലൗ ജിഹാദിന് ഇരയായത്. തിരൂരിൽ നേത്ര ചികിത്സ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് എമിലി . സഹോദരി ആൽഫി ഇവിടെ ആരോഗ്യ വകുപ്പിൽ നേഴ്സാണ്. എമിലിയും അമ്മയും ചേച്ചിയോടൊപ്പം വാടക വീട്ടിൽ താമസിക്കുകയായിരുന്നു .


ഇവിടെ വച്ചാണ് തിരൂർ ചമ്രവട്ടം സ്വദേശി ഷാജഹാൻ എന്ന 26 കാരനുമായി പരിചയപ്പെടുന്നത് . 3 മാസത്തെ താമസത്തിനിടയിൽ ഇവർ പ്രേമത്തിലായി എന്നാണ് പറയുന്നത്.

മയക്കുമരുന്ന് നൽകി അന്യമതസ്ഥരായ പെൺകുട്ടികളെ ലൈംഗീകമായി
ഉപയോഗിക്കുന്ന ഗ്രൂപ്പിലെ കണ്ണിയാണ് ഷാജഹാൻ എന്ന സൂചന ലഭിച്ചതിനെ തുടർന്ന് എമിലിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് എമിലിയോടൊപ്പം ഷാജഹാൻ തിരൂർ പോലീസ് സ്റ്റേഷനിൽ എത്തി. പ്രേമത്തിലാണെന്നും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നതായും അറിയിച്ചു. തിരൂർ സ്റ്റേഷനിലെത്തിയ എമിലിയെ പോലീസ് കോടതിയിൽ ഹാജരാക്കി. ഷാജഹാനൊപ്പം പോകുന്നതായി എമിലി കോടതിയിൽ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. ചങ്ങനാശ്ശേരി സ്വദേശി ആയതിനാൽ അവിടുത്തെ കോടതിയിലാണ് പെൺകുട്ടിയെ ഹാജരാക്കിയത്. കോടതി പരിസരത്ത് ഷാജഹാന്റെ സുഹൃത്തുക്കൾ എന്നു പറഞ്ഞ് വാഹനങ്ങളിൽ നിരവധി യുവാക്കൾ എത്തിയിരുന്നു. എമിലിയെ തിരൂരിലേക്ക് കൊണ്ടുവരാതെ കായംകുളത്തുള്ള രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി എന്നാണ് അറിയുന്നത്. ലൗ ജിഹാദിലെ കണ്ണിയാണ് ഷാജഹാൻ എന്നതിന്റെ വ്യക്തമായ സൂചനയാണിത്.

തനിക്ക് തിരിച്ചു വരാൻ താല്പര്യമുണ്ടെന്നും ജീവന് ഭീഷണി ഉള്ളതു കൊണ്ടാണ് പോകുന്നതെന്നും എമിലി പറഞ്ഞതായി സഹോദരി ആൽഫി വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group