ഗർഭച്ഛിദ്രത്തിനെതിരെ കന്യാസ്ത്രീയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഗർഭഛിദ്രത്തെ അനുകൂലിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തിൽ അതിനെതിരെ വീഡിയോ സഹിതം തൂലിക ചലിപ്പിച്ച യുവ കന്യാസ്ത്രീയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.സി. സോണിയ തെരേസ് ഡി. എസ്. ജെ എന്ന യുവസന്യാസിനി ആണ് തൻ്റെ കുഞ്ഞിനെ കൊല്ലാതിരിക്കാൻ വേണ്ടി താൻ കടന്നുപോയ കല്ലുകളും മുള്ളുകളും നിറഞ്ഞ വഴികളെപ്പറ്റി ലിൻഡാ എന്ന ഇറ്റാലിയൻ യുവതി കണ്ണുനീരോടെ ഒരു ചാനലിലെ അവതാരകനോട് വിവരിക്കുന്ന വീഡിയോ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ…

ഓമനത്തം നിറഞ്ഞ ഈ കുഞ്ഞ് ഭ്രൂണഹത്യയ്ക്ക് ഇരയായി ചവറ്റുകുട്ടയിൽ എറിയപ്പെടേണ്ടത് ആയിരുന്നു. “വേഗം പോയി ഡോക്ടറെ കണ്ട് അതിനെ ഇല്ലാതാക്കാൻ” ആക്രോശിക്കുന്ന ബന്ധുക്കളുടെ മുമ്പിൽ ഈ കുഞ്ഞിൻ്റെ അമ്മയുടെ ദൃഢനിശ്ചയം മാത്രമാണ് ഇന്ന് ജിയന്നാ എന്ന കൊച്ച് പെൺകുട്ടി ഇങ്ങനെ കളിച്ച് ചിരിക്കാൻ ഇടയാക്കിയത്. ഭ്രൂണഹത്യയ്ക്ക് ഇരയാകുന്ന ഓരോ കുഞ്ഞും ഈ കുഞ്ഞ് മാലാഖായെപ്പോലെ പാറി പറന്ന് നടക്കേണ്ടതാണ്…

ഇറ്റലിയിൽ ജീവിക്കുന്ന ഈ കുഞ്ഞു മാലാഖാ മരണത്തിൻ്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് കടന്നുവരാൻ ഇടയാക്കിയ കഥ:👇🏽

കയ്പ്പേറിയതും തകർന്നു പോയതുമായ ഒരു ദാമ്പത്യ ജീവിതത്തിൻ്റെ അവസാനം ലിൻഡ എന്ന യുവതിയുടെ ജീവിതത്തിൽ അവശേഷിച്ച ഉദരഫലത്തെ ഉൾക്കൊള്ളാൻ ലിൻഡയുടെ പ്രിയപ്പെട്ടവർക്ക് കഴിഞ്ഞില്ല. മാതാപിതാക്കന്മാരും ബന്ധുക്കളും എല്ലാം ഉദരത്തിൽ വളരുന്ന കുഞ്ഞിനെ കൊന്നു കളയുവാൻ ലിൻഡയെ നിർബന്ധിച്ചപ്പോൾ ധീരതയോടെ മനസാക്ഷിയുടെ സ്വരം ശ്രവിച്ച ലിൻഡ തൻ്റെ ഇടവകയിൽ ഉള്ള സന്യസ്തരുടെ സഹായത്താൽ ആ കുഞ്ഞു ജീവനെ സംരക്ഷിക്കുവാൻ കഠിനപരിശ്രമം നടത്തി… 😒

മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുമ്പിൽ അബോർഷൻ നടത്താൻ എന്ന വ്യാജേന ആശുപത്രിയിൽ ഡേറ്റ് ഫിക്സ് ചെയ്തു. ഡോക്ടറും ലിൻഡയുടെ ആഗ്രഹത്തിന് എതിര് നിന്നില്ല. ഓപ്പറേഷൻ തിയേറ്ററിൽ വരെ കയറ്റി അബോർഷൻ നടത്തിയതായി ബന്ധുക്കളെ ധരിപ്പിച്ചു.. നേരത്തെ പ്ലാൻ ചെയ്ത പ്രകാരം പഠനത്തിൻ്റെ ഭാഗമായിട്ട് എന്ന വ്യാജേന സൗത്ത് ഇറ്റലിയിൽ നിന്ന് നോർത്ത് ഇറ്റലിയിലുള്ള ഒരു കോൺവെൻ്റിൽ ഏഴു മാസം ആരും കാണാതെ ഒളിച്ചു ജീവിച്ചു.

മരണത്തെ മുഖാമുഖം കണ്ടാണ് ലിൻഡ തൻ്റെ കുഞ്ഞിന് ജന്മം നല്കിയത്. സ്വന്തം കുഞ്ഞിനു വേണ്ടി ജീവൻ ബലിയായി നൽകിയ വി. ജിയന്നാ ബറേത്തയുടെ പേര് ലിൻഡ തൻ്റെ കുഞ്ഞിന് നൽകി. മാസങ്ങൾക്ക് ശേഷം ഈ വാർത്ത അറിഞ്ഞ ഫ്രാൻസിസ് പാപ്പാ ലിൻഡയെയും കുഞ്ഞിനെയും നേരിൽ കാണാനും അഭിനന്ദിക്കാനും ആഗ്രഹം പ്രകടിപ്പിച്ചു, അപ്പോഴാണ് ലിൻഡ തനിക്ക് ഒരു കുഞ്ഞുണ്ട് എന്ന സത്യം തൻ്റെ മാതാപിതാക്കളെ അറിയിക്കുന്നത്. ആകാശത്തു നിന്ന് പറന്നിറങ്ങിയ ഒരു കുഞ്ഞ് മാലാഖായെപ്പോലെ ആണ് ബന്ധുക്കൾക്ക് ഇപ്പോൾ കുഞ്ഞ് ജിയന്നാ… 😍

ഓരോ ദിവസവും കുഞ്ഞ് ജിയന്നായെപ്പോലെ എത്ര ലക്ഷം കുഞ്ഞുങ്ങൾ ആണ് അമ്മമാരുടെ ഉദരത്തിൽ വച്ച് കൊലചെയ്യപ്പെടുന്നത്. ലോകത്തുള്ള ഒരു മൃഗവും സ്വന്തം കുഞ്ഞിനെ ഉദരത്തിൽ വച്ച് കൊല്ലാറില്ല… മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്ന രണ്ടു കാര്യങ്ങളാണ് ബുദ്ധി ശക്തിയും വിവേചന ശക്തിയും… പരിപൂർണ്ണരാണെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ പക്ഷേ പലപ്പോഴും മൃഗങ്ങളെക്കാളും പൈശാചികമായി പെരുമാറുന്നു…😒


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group