ലഹരിക്കെതിരെ പ്രതിഷേധ നിൽപ്പ് സമരം നടത്തി

കെ.സി ബി സിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖ്യത്തിൽ ലഹരി ഭീകരതയ്ക്കെതിരെ അത്താണി ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ നിൽപ്പ് സമരം നടത്തി.

സമരം മുൻ എം എൽ എ, എം എ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.കോവിഡ് ഭീകരതയ്ക്കു ശേഷം കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരി ഭീകരതയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബഹുജന സംഘടനകളും ലഹരി ഭീകരതയ്ക്ക് എതിരെ അണി ചേരണമെന്ന് എം.എ ചന്ദ്രശേഖരൻ പറഞ്ഞു. കെ.സി ബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ചടങ്ങിൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ , കോ – ഓർഡിനേറ്റർ കെ.എ.പൗലോസ്, മദ്യ നിരോധന സമിതി ജില്ലാ പ്രസിഡന്റ് കെ. ഓ. ജോയി, ശാന്തി സമിതി ജില്ലാ പ്രസിഡന്റ് പി.ഐ നാദിർ ഷാ, ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ജയിംസ് കോറമ്പേൽ , എം.പി ജോസി, ശോശാമ്മ തോമസ്, സുഭാഷ് ജോർജ് , ചെറിയാൻ മുണ്ടാടൻ, ജോർജ് ഇമ്മാനുവേൽ , സിസ്റ്റർ റോസ് കാതറിൻ, തോമസ് മറ്റപ്പിള്ളി, ഡേവിസ് ചക്കാല ക്കൽ, ജോസ് പടയാട്ടി, കെ.കെ സൈനബ, എം .ഡി ലോനപ്പൻ , ജോസ് ചാലിശ്ശേരി എന്നിവർ പ്രസംഗിച്ചു.
51 കേന്ദ്രങ്ങളിൽ ലഹരിക്കെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കാനും ജന ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനിച്ചു. മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാന തല കൂട്ടായ്മയായ കേരള മദ്യ വിരുദ്ധ ഏകോപന സമിതി പ്രതിഷേധ സംഗമങ്ങൾക്കും ബോധവത്ക്കരണത്തിനും നേതൃത്വം നല്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group