തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ ഫാ. അഗസ്റ്റിൻ മംഗലം അന്തരിച്ചു.

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ ഫാ. അഗസ്റ്റിൻ മംഗലം (79) അന്തരിച്ചു. സംസ്കാരം നവംബർ 9 ചൊവ്വ രാവിലെ 10 മണിക്ക് വെങ്ങിണിശ്ശേരി പള്ളിയിൽ വെച്ച് നടക്കും.തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എവിടങ്ങളിലെ വൈദികപരിശീലനത്തിനുശേഷം 1968 ഡിസംബർ 20ന് തിരുപ്പട്ടം സ്വീകരിച്ചു. കണ്ടശ്ശാംകടവ്, പാലൂയർ ഇടവകകളിൽ അസി. വികാരിയായി പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ച അഗസ്റ്റിൻ അച്ചൻ കനകമല, പൊറത്തൂർ, മങ്ങാട്, പതിയാരം, തലക്കോട്ടുക്കര, പാറന്നൂർ, തണ്ടിലം, മണ്ണൂത്തി, കൊമ്പഴ, നിർമ്മലപുരം, നെടുപുഴ, ചെങ്ങാലൂർ, സ്നേഹപുരം, കോട്ടപ്പടി, പുത്തൻപീടിക, ചാഴൂർ, വേലൂപാടം, വൈലത്തൂർ, കല്ലൂർ വെസ്റ്റ്, കുറ്റൂർ, അടാട്ട്, വലക്കാവ് എന്നിവിടങ്ങളിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. 2017 ഫെബ്രുവരി 8 മുതൽ തൃശൂർ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.,


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group