രാജ്യസഭയിൽ പാലാ ബിഷപ്പിനെ അവഹേളിച്ച് മുസ്ലീം ലീഗ് എം പി അബ്ദുൾ വഹാബ്…

പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ പ്രസ്താവനയെ വളച്ചൊടിച്ച് മുസ്ലീം ലീഗ് എംപി അബ്ദുൾ വഹാബ്. രാകേഷ് സിൻഹ എം.പി അവതരിപ്പിച്ച ജനസംഖ്യാ നിയന്ത്രണ ബില്ലിനെ എതിർത്ത് രാജ്യസഭയിൽ സംസാരിച്ച എം പി അബ്ദുൾ വഹാബ് പാല ബിഷപ്പിന്റെ പ്രസ്താവന വളച്ചൊടിച്ച് അവതരിപ്പിക്കുകയായിരുന്നു. ബിഷപ്പ് അംഗസംഖ്യ കൂടുതൽ ഉള്ള കുടുംബങ്ങളെ സഹായിക്കുമെന്നുള്ള രൂപത നയം പ്രഖ്യാപിച്ചതിനെ തെറ്റിദ്ധാരണാ ജനകമായി ജനസംഖ്യ കൂട്ടാൻ സഹായം പ്രഖ്യാപിച്ചെന്നുള്ള രീതിയിൽ രാജ്യസഭയിൽ അവതരിപ്പിക്കുകയായിരുന്നു എംപി.

‘പാഴ്സി സിൻഡ്രോം’ നേരിടുന്ന ഭാരതത്തിലെ ക്രൈസ്തവർ ഭാരതത്തിന് മൊത്തം മാതൃക ആവുന്ന രീതിയിൽ ജനസംഖ്യാ നിയന്ത്രണം പതിറ്റാണ്ടുകളായി നടത്തി വരുന്നവരാണ്. വളർച്ചാ നിരക്ക് അനുദിനം കുറഞ്ഞു വരുന്ന കേരള ക്രൈസ്തവ സമുദായത്തിന്റെ നിലനിൽപ്പിന് ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യണം എന്ന മുറവിളി ഉയർന്നു വന്ന സാഹചര്യത്തിൽ പാലാ രൂപത ഏർപ്പെടുത്തിയ നാമമാത്ര സഹായം കേരളത്തിലെ ചില വിഭാഗങ്ങൾക്കിടയിൽ വൻ തോതിൽ അലസോരത്തിനു കാരണമായെന്നും അബ്ദുൾ വഹാബ് രാജ്യസഭയിൽ പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസ്താവന രാജ്യസഭയിൽ തെറ്റായി ഉദ്ധരിച്ച് മത സ്പർദ്ധ ഉണ്ടാക്കാൻ അബ്ദുൾ വഹാബ് ശ്രമിച്ചതായി വിവിധ ക്രൈസ്തവ സംഘടനകൾ ആരോപിച്ചു. ഇതിലൂടെ ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം
ആക്ഷേപിക്കുകയായിരുന്നുവെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group