ചാൾസ് രാജാവിന്റെ സ്ഥാനാരോഹണം ; പ്രത്യേക പ്രാർത്ഥന പുറത്തിറക്കി മെത്രാന്മാർ

മെയ് ആറാം തീയതി ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ പ്രത്യേക പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകി ഇംഗ്ലണ്ടിലെയും, വെയിൽസിലെയും മെത്രാന്മാർ.

ഇതിനായി പ്രത്യേക പ്രാർത്ഥനകളും മെത്രാന്മാർ പുറത്ത് വിട്ടിട്ടുണ്ട്. എല്ലാ ഇടവകകളിലും കുടുംബങ്ങളിലും ഈ പ്രാർത്ഥന ചൊല്ലി രാജാവിന് വേണ്ടി പ്രാർത്ഥിക്കുവാൻ മെത്രാൻ സമിതിയെ പ്രതിനിധീകരിച്ച് കർദ്ദിനാൾ നിക്കോൾസ് രാജ്യത്തെ ഓരോ കത്തോലിക്കാ വിശ്വാസികളോടും ആഹ്വാനം ചെയ്തു. ഇന്നു വെള്ളിയാഴ്ച വൈകുന്നേരം ഈ നിയോഗത്തിനു വേണ്ടി ഒരു വിശുദ്ധ കുർബാന അർപ്പിക്കണമെന്നും മെത്രാൻ സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രാർത്ഥന…

ചാൾസ് രാജാവിനുവേണ്ടിയുള്ള പ്രാർത്ഥന..

സകല മനുഷ്യാധികാരങ്ങളുടെയും ഉടയവനായ ദൈവമേ, അങ്ങയുടെ ദാസനായ ഞങ്ങളുടെ രാജാവ് ചാൾസിന് അദ്ദേഹത്തിന് നൽകപ്പെട്ടിരിക്കുന്ന ഉന്നത പദവിയിൽ വിജയം നൽകണമേ. എപ്പോഴും അങ്ങയെ ബഹുമാനിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്നത് വഴി തനിക്ക് ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ജനത്തിന് ആഭ്യന്തര സമാധാനത്തിൽ നിന്നുളവാകുന്ന സ്വാതന്ത്ര്യം നിരന്തരം സുരക്ഷിതമാക്കുവാനും നിലനിർത്തുവാനും അദ്ദേഹത്തിനു ഇടയാകട്ടെ.

എന്നെന്നും അങ്ങയോടൊപ്പം ജീവിക്കുകയും വാഴുകയും ചെയ്യുന്ന ഞങ്ങളുടെ കർത്താവും ദൈവവുമായ അവിടുത്തെ പുത്രനായ യേശുക്രിസ്തുവിലൂടെ, പരിശുദ്ധാത്മാവിന്റെ ഐക്യത്തിൽ,എന്നേക്കും.
ആമേൻ

കർമ്മികൻ: കർത്താവേ, ഞങ്ങളുടെ രാജാവായ ചാൾസിനെ സംരക്ഷിക്കേണമേ.

സമൂഹം : ഞങ്ങൾ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോൾ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.

കർമ്മികൻ: കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ.

സമൂഹം : എന്റെ നിലവിളി അങ്ങയുടെ മുമ്പിൽ എത്തുമാറാകട്ടെ.

കർമ്മികൻ : കർത്താവ് നിങ്ങളോടുകൂടെ.

സമൂഹം : അങ്ങയുടെ ആത്മാവിനോടും കൂടെ.

സർവ്വശക്തനായ ദൈവമേ, അങ്ങയുടെ ദാസനും ഞങ്ങളുടെ രാജാവുമായ ചാൾസ് രാജാവിനുവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. അവിടുത്തെ പരിപാലനയാൽ അദ്ദേഹത്തിനു നല്കപ്പെട്ടതാണല്ലോ ഈ അധികാരം. ആയതിനാൽ, അദ്ദേഹം എല്ലാ പുണ്യങ്ങളാലും അലംകൃതനാവുകയും സർവ്വ സ്വർഗീയ കൃപകളാൽ നിറയപ്പെടുകയും ചെയ്യപ്പെടുന്നത് വഴി എല്ലാ തിന്മയിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കപ്പെടുകയും ചെയ്യട്ടെ.
അങ്ങനെ അങ്ങയുടെ കൃപയാൽ അനുഗ്രഹിക്കപ്പെട്ട് അദ്ദേഹവും എല്ലാ രാജകുടുംബാംഗങ്ങളും യുഗാന്ത്യത്തിൽ അങ്ങേ സന്നിധിയിൽ എത്തുമാറാകട്ടെ.
അങ്ങയോടൊപ്പം എന്നെന്നും ജീവിച്ചു വാഴുന്ന അങ്ങേ പ്രിയ പുത്രനായ യേശു ക്രിസ്തുവഴി പരിശുദ്ധത്മാവുമായുള്ള ഐക്യത്തിൽ എന്നുമെന്നെക്കും ആമ്മേൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group