ഭവനരഹിതരായ ആളുകൾ വത്തിക്കാനിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചു

   ഭവന രഹിതരായ 25 പേർ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വച്ച് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതായി ഹോളി സീ പ്രസ്സ് ഓഫീസ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. പേപ്പൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളിൽ ഒരു വിഭാഗം ആളുകളാണ് ബുധനാഴ്ച രാവിലെ വാക്സിനേഷൻ സ്വീകരിച്ചത് എന്ന് ഹോളി സീ പ്രസ്സ് ഓഫീസ് ഡയറക്ടർ മാറ്റെയോ ബ്രൂണി അറിയിച്ചു. പാവപ്പെട്ട മറ്റു ജനങ്ങളും വരുംദിവസങ്ങളിൽ പ്രതിരോധകുത്തിവെപ്പ് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാം നിർധനരായ വ്യക്തികൾക്കും കോ വിഡ് വാക്സിൻ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രാൻസിസ് പാപ്പ പ്രവർത്തിക്കുന്നത്.        ഈ ലക്ഷ്യത്തോട് ചേർന്ന് പ്രവർത്തിക്കാൻ കർദിനാൾ കോൺറാട് ക്രാജ്യുസ്കിയും പേപ്പൽ ചാരിറ്റി ഓഫീസിനെ നയിച്ചുകൊണ്ട് മുൻനിരയിൽ തന്നെയുണ്ട്. മഹാമാരിയുടെ ആരംഭംമുതൽക്കെ പാവപ്പെട്ടവരിലേക്കും അത്യാവശ്യക്കാരിലേക്കും സഹായം എത്തിക്കുന്നതിൽ വളരെ വലിയ പങ്കാണ് ഓഫീസ് വഹിച്ചു പോരുന്നത്. കഴിഞ്ഞ ക്രിസ്മസ് കാലത്ത് വ്യാപകമായ മരുന്ന്, മാസ്ക്, റെസ്പിറേറ്റർ എന്നിവയുടെ സംഭാവന ചെയ്യുന്നതിനോടൊപ്പം 4000 ഭവനരഹിതർക്ക് കോവിഡ് 19 സ്രവ പരിശോധനയും പേപ്പൽ ചാരിറ്റി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഉറപ്പുവരുത്തിയിരുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group