ഇസ്ലാമിക വിശ്വാസം സ്വീകരിക്കാൻ വിസമ്മതിച്ച ക്രിസ്ത്യൻ യുവതിക്കു നേരെ ആസിഡ് ആക്രമണം

പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇസ്ലാമിക വിശ്വാസം സ്വീകരിക്കാൻ വിസമ്മതിച്ച 19കാരിയായ സുനിത മസിഹ് എന്ന ക്രിസ്ത്യൻ യുവതിക്കു നേരെ ആസിഡ് ആക്രമണം.

അയൽവാസിയായ കമാൻ അല്ലാ ബക്സ് എന്ന മുസ്ലിം യുവാവാണ് സുനിതക്കു നേരെ ആസിഡ് ആക്രമണം നടത്തിയത്. ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറാകാത്തതും വിവാഹം ചെയ്യാൻ വിസമ്മതിച്ചതുമാണ് ആസിഡ് ആക്രമണം നടത്തുന്നതിന് ഇയാളെ പ്രേരിപ്പിച്ചത്.

മാതാപിതാക്കളുടെ മരണശേഷം സഹോദരിയോടൊപ്പം താമസിച്ചിരുന്ന സുനിത മസിഹ്, കറാച്ചിയിലെ കാലാ പുൾ ഏരിയയിലെ മസും ഷാ കോളനിയിലെ വീട്ടിൽ നിന്ന് രാവിലെ ജോലിക്ക് പോകുകയായിരുന്നു. കാന്റ് സ്റ്റേഷനിൽ വച്ച് ബസിൽ വന്നിറങ്ങിയ സുനിതയുടെ നേരെ ആസിഡ് ഒഴിച്ചശേഷം സംഭവസ്ഥലത്തു നിന്നും കമ്രാൻ രക്ഷപെട്ടു. ആക്രമണത്തിൽ സുനിത മസിഹിന് 20 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group