ക്രൈസ്തവ ആദിവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ നടപടി എടുക്കണം : യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

ഛത്തീ​സ്ഗ​ഡി​ൽ ക്രൈ​സ്ത​വ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നെ​തിരേയുള്ള അ​ക്ര​മ​ത്തി​ൽ ക​ർ​ശ​ന​ ന​ട​പ​ടി വേ​ണ​മെ​ന്ന് യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റം. ക്രൈ​സ്ത​വ​രാ​യ ആ​ദി​വാ​സി​ക​ളെ ഹി​ന്ദുമ​ത​ത്തി​ലേ​ക്കു പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​തി​ന് സം​ഘ​ടി​ത​ശ്രമം ന​ട​ക്കു​ന്ന​താ​യും യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ വ​സ്തു​താ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. മ​റ്റു സ​മു​ദാ​യ​ങ്ങ​ളെപ്പോ​ലെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നും സ്വ​ന്തം മ​തം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നുനേരേ ന​ട​ക്കു​ന്ന അ​ക്ര​മം നി​യ​മ​വി​രു​ദ്ധ​മാ​ണ്.

ഛത്തീ​സ്ഗ​ഡി​ലെ നാ​രാ​യ​ണ്‍​പു​ർ, കൊ​ണ്ട​ഗാ​വ് ജി​ല്ല​ക​ളി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ ഡി​സം​ബ​ർ ഒ​ൻ​പ​ത് മു​ത​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 1,000 ക്രൈ​സ്ത​വ ആ​ദി​വാ​സി​ക​ളെ​ങ്കി​ലും അ​ക്ര​മം നേ​രി​ട്ട​താ​യാ​ണ് വ​സ്തു​താ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. അ​ക്ര​മം ന​ട​ന്ന ഗ്രാ​മ​ങ്ങ​ളും അ​ക്ര​മം നേ​രി​ട്ട​വ​ർ താ​മ​സി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പുക​ളും സ​ന്ദ​ർ​ശി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാക്കി​യ​ത്.

ഗ്രാ​മമു​ഖ്യ​ന്മാ​ർ, ക്രൈ​സ്ത​വ​ര​ല്ലാ​ത്ത പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്ന് വ​സ്തു​താ​ന്വേ​ഷ​ണ സം​ഘം വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്നു. ക്രിസ്തുമതം സ്വീ​ക​രി​ച്ച ആ​ദി​വാ​സി​ക​ൾ ഹി​ന്ദു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്തി​ല്ലെ​ങ്കി​ൽ പ്ര​ത്യാ​ഘാ​ത​ം നേ​രി​ടേ​ണ്ടിവ​രു​മെ​ന്നാ​യി​രു​ന്നു അ​ക്ര​മി​ക​ളു​ടെ ഭീ​ഷ​ണി. പ​രി​വ​ർ​ത്ത​ന​ത്തി​നു തയാറാകാത്തവർ മ​രി​ക്കു​ന്ന​തി​നോ ഗ്രാ​മം ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന​തി​നോ ത​യാറാ​ക​ണ​മെ​ന്നും അ​ക്ര​മി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഗ്രാ​മ​വാ​സി​ക​ൾ പോ​ലീ​സി​നെ സ​മീ​പി​ച്ചു​വെ​ങ്കി​ലും പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാനോ നടപടി സ്വീകരിക്കാനോ പോ​ലീ​സും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ത​യാ​റാ​യി​ല്ല. അ​ക്ര​മി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന വാ​ദ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് അ​ക്ര​മ​ത്തി​നി​ര​യാ​യ​വ​രോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ണു​പ്പ​ൻ​ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും വ​സ്തു​താ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group