സമൂഹത്തിന്റെ അന്തര്‍ധാരയില്‍ നിന്നാണ് ലഹരിയുടെ ആവിര്‍ഭാവം വരുന്നത് : മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

കൊച്ചി : സമൂഹത്തിന്റെ അന്തര്‍ധാരയില്‍ നിന്നാണ് ലഹരിയുടെ ആവിര്‍ഭാവം ഉണ്ടാകുന്നതെന്ന് കെസിബിസി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഇതിനായി പൈശാചിക ശക്തികള്‍ ശൃംഖലകളായ് സമൂഹത്തില്‍ നിലകൊള്ളുകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

കാരിത്താസ് ഇന്ത്യ നേതൃത്വമേകുന്ന ‘സജീവം’ സംസ്ഥാനതല ലഹരി വിരുദ്ധ പ്രാചരണത്തിന്റെ ഉദ്ഘാടനം കൊച്ചി പാലാരിവട്ടം പി.ഓ.സി യില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി.
കാരിത്താസ് ഇന്ത്യയുടെ സജീവം പദ്ധതി പ്രശംസനീയമാണെന്നും, കെസിബിസിയുടെയും എല്ലാ പോഷക സംഘടനകളുടെയും പിന്തുണ വാഗ്ദാനം ചെയ്യുകയാണെന്നും കർദിനാൾ ആലഞ്ചേരി അറിയിച്ചു. കേരള സമൂഹം ലഹരിയുടെ ഭീതിയിലാണെന്നും, ലഹരിവാഹകരായ് കുടുംബങ്ങളില്‍ നിന്നുള്ളവര്‍ പോലും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം അത്യന്തം ആപത്കരമാണെന്നും പരിപാടിയില്‍ സന്ദേശം നല്‍കിയ കെസിബിസി ടെമ്പന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് പറഞ്ഞൂ. ലഹരി, മയക്കുമരുന്ന് വ്യാപനം തടയുന്നുന്നതിനായുള്ള സര്‍ക്കാര്‍ ഇടപെടല്‍ സത്യസന്ധമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നതായി അദ്ധ്യക്ഷത വഹിച്ച കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് ഓര്‍മ്മിപ്പിച്ചു. സജീവം പദ്ധതി ലഹരിക്കെതിരെയുള്ള ഒരു കുരിശ് യുദ്ധമാണെന്ന് കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.പോള്‍ മൂഞ്ഞേലിയും പറഞ്ഞു.

ശേഷം, ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് ദാനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിര്‍വ്വഹിച്ചു. സീറോ മലബാര്‍, മലങ്കര, ലത്തീന്‍ രൂപതകളില്‍ നിന്നുള്ള ഡോ. ഇഗ്‌നാത്തിയസ്സ് ആന്റണി, ജോസഫി .എ, ബിനോയ് വര്‍ഗ്ഗീസ് എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. തുടർന്ന് സജീവം പദ്ധതിയുടെ ലോഗോ പ്രകാശനവും, രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും കര്‍ദ്ദിനാള്‍ നിര്‍വ്വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group