പാലാ ബിഷപ്പിനെ അവഹേളിച്ച് രാജ്യസഭയിൽ പ്രസംഗിച്ച അബ്ദുൾ വഹാബ് എം. പി. ക്കെതിരെ കടുത്ത പ്രതിഷേധം

പാലക്കാട്: മുസ്ലിം ലീഗിന്റെ എം പി അബ്ദുൾ വഹാബ് കഴിഞ്ഞദിവസം രാജ്യസഭയിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ അധിക്ഷേപിച്ച് സംസാരിച്ചതിൽ പ്രതിഷേധവുമായി വിവിധ ക്രൈസ്തവ സംഘടനകൾ രംഗത്ത്.

പാലാ രൂപതയിൽ കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങളെ സഹായിക്കാൻ രൂപത നേതൃത്വം കഴിഞ്ഞ വർഷം ഒരു സഹായധനം പ്രഖ്യാപിച്ചിരുന്നു. അഞ്ചോ അതിൽ കൂടുതലോ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 1500 രൂപ ധനസഹായം നൽകും എന്നതായിരുന്നു പ്രഖ്യാപനം. ഇതിനെ വളച്ചൊടിച്ച് അബ്ദുൾ വഹാബ് എംപി രാജ്യസഭയിൽ പ്രസംഗിച്ചത് ജനസംഖ്യ കൂട്ടാൻ പാലാ ബിഷപ്പ് ധനസഹായം പ്രഖ്യാപിച്ചു എന്നായിരുന്നു.
ഏറെ തെറ്റിദ്ധാരണാ ജനകമായ ഒരു പ്രസംഗം ആയിരുന്നു അബ്ദുൾ വഹാബിന്റേത്. അഞ്ചോ അതിൽ കൂടുതലോ മക്കളുള്ള ഒരു കുടുംബത്തിന് പ്രതിമാസം 1500 രൂപ ലഭിച്ചാൽ അത് എന്തിനാണ് ഉപകരിക്കുക എന്നത് ചിന്തിക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും വഹാബിന് ഉണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമുദായമാണ് ക്രൈസ്തവ സമുദായം. കേരളത്തിലെ ജനന നിരക്കിന്റെ കണക്ക് സംസ്ഥാന ഗവൺമെൻറ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത് നോക്കിയാൽ ഇവിടുത്തെ ജനസംഖ്യയുടെ ഏകദേശ ചിത്രം വ്യക്തമാകും. മുസ്ലിം സമുദായത്തിലെ ജനനനിരക്ക് 44 ശതമാനവും ഹിന്ദു സമുദായത്തിലെ ജനനനിരക്ക് 43 ശതമാനവും ആയിരിക്കെ ക്രൈസ്തവ സമുദായത്തിൽ ഇത് 14 ശതമാനം മാത്രമാണ്. അതായത് 44 മുസ്ലിം കുട്ടികൾ ജനിക്കുമ്പോൾ 43 ഹിന്ദു കുട്ടികൾ ജനിക്കുന്നു. ആസ്ഥാനത്ത് 14 ക്രൈസ്തവ കുട്ടികൾ മാത്രമാണ് ജനിക്കുന്നത്. അത്രയും അപകടകരമായ അവസ്ഥയാണ്
ജനനനിരക്കിന്റെ കാര്യത്തിൽ ക്രൈസ്തവ സമുദായം നേരിടുന്നത്.

വസ്തുത ഇതായിരിക്കെ പാലാ ബിഷപ്പ് ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി ധനസഹായം പ്രഖ്യാപിച്ചു എന്ന് അബ്ദുൽ വഹാബ് രാജ്യസഭയിൽ പ്രസംഗിച്ചതിൽ സോഷ്യൽ മീഡിയയിലുടെ പ്രതിഷേധം അറിയിച്ചുകൊണ്ട് വിവിധ ക്രൈസ്തവ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group