അഫ്ഗാൻ അഭയാർത്ഥികളെ സഹായിക്കാൻ ഒരുമിച്ച് കത്തോലിക്കാ- ജൂത സമൂഹങ്ങൾ..

താലിബാൻ പിടിമുറുക്കിയ അഫ്ഗാനിസ്ഥാനിൽ ദുരിതമനുഭവിക്കുന്ന അഭയാർഥികളെ സഹായിക്കുവാൻ ഒരുങ്ങി ഫോർട്ട് വെയ്നിലെ കത്തോലിക്കാ – ജൂത സമൂഹങ്ങൾ.

പ്രാദേശിക യഹൂദ സമൂഹത്തിന്റെ നേതാക്കൾ കത്തോലിക്കാ ചാരിറ്റികൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കായി വലിയൊരു തുക സംഭാവന നൽകിക്കൊണ്ടാണ് ഇതിന് തുടക്കം കുറിച്ചത്.

അഭയാർത്ഥികളെ പ്രദേശത്ത് പുനരധിവസിപ്പിക്കാൻ സഹായിക്കുന്ന ഒരു കത്തോലിക്ക സംഘടനയാണ് ഫോർട്ട് വെയ്ൻ-സൗത്ത് ബെൻഡ് രൂപതയിലെ കാത്തലിക് ചാരിറ്റീസ്.

യഹൂദ മൂല്യങ്ങൾ അനുസരിച്ച് ജീവിക്കാൻ സമർപ്പിതരായ ഒരു ജനത എന്ന നിലയിൽ തങ്ങളുടെ ഇടയിലുള്ള അപരിചിതരെ സഹായിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരും
ബാധ്യസ്ഥരുമാണെന്ന് ജൂത ഫെഡറേഷൻ പ്രസിഡന്റ് ഡോ. സ്കോട്ട് സലൂൺ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group