ക്രിസ്തുവിനെ പകർന്നുനൽകാൻ തയാറെടുത്ത് ആഫ്രിക്കൻ യുവാക്കൾ:

ആഫ്രിക്ക: ക്രൈസ്തവ വിരുദ്ധത വർദ്ധിക്കുന്ന ആഫ്രിക്കൻ രാജ്യത്തു നിന്ന് ക്രിസ്തുവിനെ പകർന്നുനൽകാൻ തയാറെടുത്ത് യുവാക്കൾ.കോംഗോയിലെ ‘ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി’ സന്യാസസഭയിൽ നടന്ന പ്രഥമവ്രത വാഗ്ദാനം നടത്തിയത് 13 യുവാക്കൾ.ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി’ സഭയുടെ ജനറൽ കൗൺസിലർ ഫാ. ജോസഫ് മാറ്റോണിന്റെ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിരുന്നു പ്രഥമവ്രത വാഗ്ദാനം. സുപ്രധാനമായ ഈ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കാൻ റോമിൽനിന്ന് എത്തിയതായിരുന്നു അദ്ദേഹം. കോംഗോയിൽനിന്നുള്ള 11 പേരും കാമറൂണിൽനിന്നുള്ള രണ്ടു പേരുമാണ് പ്രഥമ വ്രത വാഗ്ദാനം നടത്തിയത്.മിഷണറി ദൗത്യത്തിലേക്ക് തങ്ങളെ കൂട്ടിച്ചേർത്ത ദൈവകൃപയെ നന്ദിയോടെ സ്മരിക്കുന്നുവെന്ന് പ്രഥമ വ്രതം സ്വീകരിച്ചവർ സാക്ഷ്യപ്പെടുത്തി. മനുഷ്യരും ദൈവവും തമ്മിലുള്ള അന്തരം വർദ്ധിക്കുന്ന, ദാരിദ്ര്യം പെരുകുന്ന ലോകത്തിൽ, ദൈവത്തിന്റെ തിരഞ്ഞെടുപ്പിനോട് ‘യേസ്’ എന്ന് പറയുന്നതിന്റെ ‘വെല്ലുവിളി’ തങ്ങൾ ദൈവാശ്രയബോധത്തോടെ സ്വീകരിക്കുകയാണെന്നും അവർ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group