തിളക്കമാർന്ന വിജയത്തിനൊടുവിൽ വീണ്ടും ദൈവവചനo പ്രഘോഷിച്ച് ബ്രസീലിയൻ താരം നെയ്മര്‍

കൊറിയയുമായുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിൽ ബ്രസീല്‍ ടീം തിളക്കമാര്‍ന്ന ഗോളുകള്‍ സ്വന്തമാക്കിയതിനു മുൻപും ശേഷവും ഫുട്ബോൾ താരം നെയ്മര്‍ന്റെ ദൈവത്തിന് മഹത്വം നല്‍കുന്ന ഫേസ്ബുക് പോസ്റ്റുകള്‍ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

സങ്കീര്‍ത്തനം 9:1 തിരുവചനം തന്റെ ഫേസ്ബുക് അക്കൗണ്ടില്‍ കുറിച്ച് മത്സരരംഗത്തേക്ക് ചുവടുവെച്ച നെയ്മറും ടീമും കളിയുടെ ആദ്യപകുതിയില്‍ തന്നെ ലോകകപ്പ് ചരിത്രം തിരുത്തിക്കുറിക്കുന്ന വിധത്തില്‍ 4 ഗോളുകളാണ് ഒന്നിന് പിന്നാലെ ഒന്നായി വാരിക്കൂട്ടിയത്. പങ്കെടുത്ത ആദ്യകളിയില്‍ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് തൽക്കാലം കളിക്കളത്തില്‍ നിന്ന് പിന്മാറേണ്ടി വന്ന നെയ്മര്‍,ആര്‍ക്കും തടുക്കാനാവാത്ത ദൈവത്തിന്റെ മകനാണ് താനെന്നും ശത്രുവിന് തന്നെ നിലം പറ്റിക്കാനാവില്ലെന്നും തന്റെ വിശ്വാസം അവസാനിക്കില്ലെന്നും താന്‍ മടങ്ങി വരുക തന്നെ ചെയ്യുമെന്നും ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയുമായുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുമ്പായി ”പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും;അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍ ഞാന്‍ വിവരിക്കും.” എന്ന വചനം പങ്കുവെച്ച് നെയ്മര്‍ വീണ്ടും തന്റെ ക്രൈസ്തവ സാക്ഷ്യം പ്രഘോഷിച്ചത്. കാണികളെ ആവേശം കൊള്ളിച്ച കാനറി പടയുടെ വിജയ കുതിപ്പുകള്‍ക്കു ശേഷവും നെയ്മര്‍ ദൈവമഹത്വം പ്രകീര്‍ത്തിച്ച് ഫേസ്ബുക് പോസ്റ്റുമായി രംഗത്ത് വന്നതും ശ്രദ്ധേയമായി. സ്വര്‍ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി നന്ദി പ്രകടിപ്പിക്കുന്ന ചിത്രത്തോടൊപ്പം ദൈവമേ എന്ന് കുറിച്ച് കൂപ്പുകരങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു നെയ്മറിന്റെ ആദ്യ പ്രതികരണം . ”ഞാന്‍ ഉച്ചത്തില്‍ പ്രഖ്യാപിക്കുന്നു, എനിക്ക് ഇത് നേടാനായി… എന്റെ ദൈവത്തിന് നന്ദി… എല്ലാ ബഹുമാനവും ആദരവും അങ്ങേക്കുള്ളത് ‘ എന്നിങ്ങനെ പരസ്യമായി ദൈവത്തിന് വിജയകൃതജ്ഞതയും മഹത്വവും പ്രഖ്യാപിച്ച് വീണ്ടും നെയ്മര്‍ തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഉള്ളില്‍ ധീരതയോടെയുള്ള ക്രൈസ്തവ പ്രഖ്യാപനമായി ഇടംപിടിച്ചു കഴിഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group