പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും ഒടുവിൽ വിശുദ്ധ ജാനിയൂരിസിന്റെ രക്തം വീണ്ടും ദ്രാവകമായി…

ഇറ്റലി :ഇത്തവണ വളരെ വൈകിയാണെങ്കിലും വിശ്വാസികളുടെ തീവ്രമായ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ഒടുവിൽ അത്ഭുതം സംഭവിക്കുക തന്നെ ചെയ്തു. വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകമാകുന്ന അത്ഭുതത്തിന് വീണ്ടും നേപ്പൾസ് കത്തീഡ്രൽ സാക്ഷ്യം വഹിച്ചു.ഡിസംബർ 16, വിശുദ്ധന്റെ തിരുനാൾ ദിനമായ സെപ്തംബർ 19, മെയ് ആദ്യ ഞായറിന് മുമ്പുള്ള ശനി എന്നീ ദിവസങ്ങളിലാണ് വിശുദ്ധ ജാനിയൂരിസിന്റെ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന രക്തം ദ്രാവകമായി മാറുന്നത്. എന്നാൽ പതിവുപോലെ ഇത്തവണ ഡിസംബർ 16 ന് അത് സംഭവിച്ചില്ല. മോൺ.വിൻസെൻഷ്യോ ദെ ഗ്രിഗോറിയോ അന്നേ ദിവസം രാവിലെ തിരുശേഷിപ്പ് നോക്കിയപ്പോഴും പിന്നീട് കുർബാനയ്ക്ക് ശേഷം നോക്കിയപ്പോഴും രക്തം ദ്രാവകമായിട്ടുണ്ടായിരുന്നില്ല. തുടർന്ന് വിശ്വാസികൾ തീവ്രമായ പ്രാർത്ഥനയും കാത്തിരിപ്പുമായി സമയം ചെലവഴിച്ചു. ഒടുവിൽ പ്രാദേശിക സമയം വൈകുന്നേരം 5.59 നാണ് രക്തം ദ്രാവകമായത്.

രക്തം ദ്രാവകമാകാത്തത് യുദ്ധം,ക്ഷാമം, പകർച്ചവ്യാധി, ഇതര ദുരന്തങ്ങൾ എന്നിവയുടെ അടയാളമാണെന്നാണ് ജനങ്ങളുടെ വിശ്വാസം അതിനാൽ തന്നെ വിശുദ്ധന്റെ രക്തം ദ്രാവകമായി മാറിയതിനാൽ ശുഭപ്രതീക്ഷയാണ് വിശ്വാസികൾ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group