ചിലിയിൽ സക്രാരി തകർത്തശേഷം ദിവ്യകാരുണ്യം തെരുവിലേക്ക് വലിച്ചെറിഞ്ഞു

സാന്റിയാഗോ: ചിലിയിലെ സാന്റിയാഗോ ലൂർദ് ഗ്രോട്ടോയിലെ സക്രാരി തകർത്ത ശേഷം തിരുവോസ്തി തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത് . ലൂർദ്ദ് ഗ്രോട്ടോ ഷൈൻ റെക്ടർ ഫാ. പെദ്രോ പെഡ്രാസയാണ് ഇക്കാര്യം അറിയിച്ചത്.

സെന്റ് ആൻ സ്കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കളാണ് പിന്നീട് തിരുവോസ്തി നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വിവരം ഫോൺ ചെയ്ത് ഇടവക വികാരിയെ അറിയിച്ചത്.വൈദികൻ തിരുവോസ്തി തെരുവിൽ നിന്ന് ശേഖരിച്ചു വെങ്കിലും പിന്നെയും മറ്റ് ചിലയിടങ്ങളിൽ തിരുവോസ്തി കാണപ്പെടുകയുണ്ടായി.

വളരെ ഹൃദയ ഭേദകവും ആശങ്കയുണ്ടാക്കുന്നതുമാണ് പ്രസ്തുത സംഭവം എന്ന് വൈദികൻ പ്രതികരിച്ചു. സംഭവത്തെ തുടർന്ന് പ്രായശ്ചിത്ത പ്രവൃത്തികൾ അനുഷ്ഠിക്കാനും തീരുമാനിച്ചിട്ടുണ്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group