സ​​​ഭാ​​​ നി​​​യ​​​മ​​​ങ്ങ​​​ള്‍​ക്കു വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​വ​​​ര്‍​ക്കെ​​​തി​​​രേ കർശന നടപടിയുണ്ടാകും : മാ​​​ര്‍ ആ​​​ന്‍​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്

കൊച്ചി : എ​​​​റ​​​​ണാ​​​​കു​​​​ളം ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ല്‍ കഴിഞ്ഞ ദിവസo ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ​​​​ഭാ​​​​ നി​​​​യ​​​​മ​​​​ങ്ങ​​​​ള്‍​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ച​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ മേ​​​​ല​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ വെ​​​​ളി​​​​ച്ച​​​​ത്തി​​​​ല്‍ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം-​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ ആ​ർ​ച്ച്ബി​ഷ​പ് മാ​​​​ര്‍ ആ​​​​ന്‍​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്. ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ല്‍ ന​​​​ട​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ വേ​​​​ദ​​​​നാ​​​​ജ​​​​നകവും അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​വു​​​​മാ​​​​ണെ​​​​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ അം​​​​ഗീ​​​​കാര​​​​ത്തോ​​​​ടെ സി​​​​ന​​​ഡ് തീ​​​​രു​​​​മാ​​​​നം ന​​​​ട​​​​പ്പാ​​​​ക്കാ​​​​ന്‍ ഫ്രാ​​​​ന്‍​സി​​​​സ് മാ​​​​ര്‍​പാ​​​​പ്പ നി​​​​യോ​​​​ഗി​​​​ച്ച അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ നി​​​​യ​​​​മി​​​​ച്ച ഫാ.​ ​​​ആ​​​​ന്‍റ​​​​ണി പൂ​​​​ത​​​​വേ​​​​ലി​​​​ലി​​​​നെ ത​​​​ട​​​​യു​​​​ക​​​​യും നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മ​​​​ല്ലാ​​​​ത്ത കു​​​​ര്‍​ബാ​​​​ന​​​​യ​​​​ര്‍​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത് സ​​​​ഭ​​​​യു​​​​ടെ നി​​​​യ​​​​മ​​​​ങ്ങ​​​​ള്‍​ക്കും ചൈ​​​​ത​​​​ന്യ​​​​ത്തി​​​​നും എ​​​​തി​​​​രാ​​​​യ ഗൗ​​​​ര​​​​വ​​​​മാ​​​​യ തെ​​​​റ്റാ​​​ണെന്നും,
അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി വ​​​​ന്ന് തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി രാ​​​​ത്രി​​​​യി​​​​ല​​​​ട​​​​ക്കം വൈ​​​​ദി​​​​ക​​​​ര്‍ മാ​​​​റി​​​മാ​​​​റി കു​​​​ര്‍​ബാ​​​​ന​​​​യ​​​​ര്‍​പ്പി​​​​ച്ച​​​​തും സ​​​​ഭ​​​​യു​​​​ടെ ചൈ​​​​ത​​​​ന്യ​​​​ത്തി​​​​നു നി​​​​ര​​​​ക്കാ​​​​ത്ത​​​​താ​​​​ണ്. മാ​​​​ത്ര​​​​മ​​​​ല്ല, പ​​​​രി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന​​​​യെ അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ല്‍ പ​​​​ള്ളി​​​​യു​​​ടെ അ​​​ക​​​ത്തും മ​​​​ദ്ബ​​​​ഹ​​​​യി​​​​ലും വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളും ഗൗ​​​​ര​​​​വമാ​​​​യ തെ​​​​റ്റാ​​​​ണെന്നും അദ്ദേഹം പറഞ്ഞു.

എ​​​​റ​​​​ണാ​​​​കു​​​​ളം ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ല്‍ പ​​​​രി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന​​​​യും അ​​​​തു​​​​വ​​​​ഴി സ​​​​ഭ​​​​യും അ​​​​വ​​​​ഹേ​​​​ളി​​​​ക്ക​​​​പ്പെ​​​​ട്ടി​​​രി​​​​ക്കു​​​​ന്ന ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ക്രി​​​​സ്മ​​​​സ് ദി​​​​ന​​​​ത്തി​​​​ല്‍ എ​​​​ല്ലാ പ​​​​ള്ളി​​​​ക​​​​ളി​​​​ലും പ്ര​​​​ത്യേ​​​​ക പ്രാ​​​​ര്‍​ത്ഥന​​​​ക​​​​ളും തു​​​​ട​​​​ര്‍​ന്നു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​രി​​​​ഹാ​​​​രപ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളും ആ​​​​രാ​​​​ധ​​​​ന​​​​യും ന​​​​ട​​​​ത്താ​​​നും മാ​​​​ര്‍ ആ​​​​ന്‍​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group