പരമ്പരാഗത ആയുധങ്ങളുടെ ഉപയോഗത്തിനെതിരെ പരിശുദ്ധ സിംഹാസനം..

അമിതമായ പ്രഹരശേഷിയുള്ളതും, അനിയന്ത്രിത പ്രത്യാഘാതങ്ങൾ ഉള്ളതുമായ പരമ്പരാഗത യുദ്ധോപകരണങ്ങളുടെ ഉപയോഗത്തിനെതിരെ വത്തിക്കാൻ പ്രസ്താവന നടത്തി.

പരമ്പരാഗത ആയുധങ്ങളുടെ നിയന്ത്രണവും നിരോധനവും സംബന്ധിച്ച് ജനീവയിൽ വച്ചു നടന്ന ആറാമത് അവലോകനസമ്മേളനത്തിൽ സംസാരിക്കവെ, വത്തിക്കാൻ പ്രതിനിധിസംഘത്തിന്റെ തലവൻ മോൺസിഞ്ഞോർ ജോൺ പുത്സർ, ഇതുപോലെയുള്ള ആയുധങ്ങളുടെ ഉപയോഗം, യുദ്ധങ്ങളും മറ്റു സംഘർഷങ്ങളും നടക്കുന്നയിടങ്ങളിൽ താമസിക്കുന്ന സാധാരണ ആളുകൾക്കുണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ലന്ന് പറഞ്ഞു.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, സംസാരിച്ച മോൺസിഞ്ഞോർ ഓരോ യുദ്ധങ്ങളും, ലോകത്തെ മുമ്പുള്ളതിനേക്കാൾ മോശമായ ഒരു ഇടമായാണ് അവശേഷിപ്പിക്കുന്നതെന്നും, യുദ്ധം, രാഷ്‌ട്രമീമാംസയുടെയും മാനവികതയുടെയും പരാജയമാണെന്നും, ഓരോ യുദ്ധങ്ങളും യുദ്ധത്തിന്റെ പാർശ്വഫലങ്ങൾ എന്ന പേരിൽ അവശേഷിപ്പിക്കുന്ന നിരവധി മരണങ്ങൾ നമുക്ക് അവഗണിക്കാനാകില്ലന്നും ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group