കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ; സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് മാത്രം ആനുകൂല്യം

തിരുവനന്തപുരം: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ സാന്പത്തികശേഷി മെച്ചപ്പെടുന്ന മുറയ്ക്ക് മാത്രമാകും തൊഴിലാളികള്‍ക്കുള്ള അതിവർഷാനുകൂല്യം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ വർധന പരിഗണിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.

ബോർഡിലെ തൊഴിലാളികളുടെ പെൻഷൻ പൂർണമായി സർക്കാരാണ് നല്‍കിവരുന്നത്. പ്രതിമാസം 51 കോടി രൂപ ഇതിനു വേണം. അതിവർഷാനുകൂല്യം നല്‍കാൻ 100 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും സി.സി. മുകുന്ദന്‍റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m