മാനന്തവാടി രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ അലക്സ് താരാമംഗലം സ്ഥാനിക ചിഹ്നങ്ങള്‍ സ്വീകരിച്ചു

മാനന്തവാടി രൂപതയുടെ പ്രഥമ സഹായ മെത്രാനായി നിയമിതനായ മോണ്‍സിഞ്ഞോര്‍ അലക്സ് താരാമംഗലം സ്ഥാനിക ചിഹ്നങ്ങള്‍ സ്വീകരിച്ചു.മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം മോതിരമണിയിക്കുകയും തലശ്ശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോർജ് വലിയമറ്റം ബിഷപ്പിന്റെ സ്ഥാനിക ചിഹ്നമായ കുരിശുമാലയും, തലശ്ശേരി മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി അരക്കെട്ടും നിയുക്ത ബിഷപ്പിനെ അണിയിച്ചു. അലക്സ് താരാമംഗലത്തിന്റെ മെത്രാഭിഷേകം നവംബര്‍ 1-നാണ് നടത്തപ്പെടുന്നത്.

മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായി അഭിഷിക്തനാകുന്ന ഫാ. അല്ക്സ് താരാമംഗലത്തിന്റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ രൂപതയില്‍ ആരംഭിച്ചു കഴിഞ്ഞു. മെത്രാഭിഷേക ചടങ്ങുകള്‍ ക്രമീകരിക്കുന്നതിനായി രൂപത വികാരി ജനറാള്‍ റവ. ഫാ. പോള്‍ മുണ്ടോളിക്കലിന്റെയും സിഞ്ചല്ലൂസ് റവ. ഫാ. തോമസ് മണക്കുന്നേലിന്റേയും നേതൃത്വത്തില്‍ 101 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. നവംബര്‍ 1-ന് രാവിലെ 9.30-ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group