സഭയില്‍ എല്ലാവരും തുല്യർ : കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി

സഭയില്‍ എല്ലാവരും തുല്യരാണെന്നും അധീശത്വ മനോഭവം സഭയില്‍ പാടില്ലെന്നും ഓർമിപ്പിച്ച് കെസിബിസി-കെസിസി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.

കൊച്ചി പാലാരിവട്ടം പി.ഒ.സിയില്‍ സംഘടിപ്പിച്ച കെസിബിസി – കെസിസി വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍.

സഭ എന്ന് പറയുന്നത് കൂട്ടായ്മയാണ്. സഭയില്‍ ഐക്യവും, പരസ്പര ബഹുമാനവും വേണം. അത് സമര്‍പ്പിതരിലും, അല്മായരിലും അനിവാര്യമാണ്. അതിനാല്‍തന്നെ, അധീശത്വ മനോഭവം സഭയില്‍ പാടില്ലെന്നും കെസിബിസി-കെസിസി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആവശ്യപ്പെട്ടൂ. ശ്രമകരമായ ദൗത്യമാണെങ്കില്‍ പോലും ഇതിനായ് എല്ലാവരും പരിശ്രമിക്കണമെന്നും, സഭയില്‍ എല്ലാവരും തുല്യരാണെന്നും കര്‍ദ്ദിനാള്‍ ആവര്‍ത്തിച്ചു.

കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെസിസി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി സ്വാഗതവും, കെസിസി സെക്രട്ടറി ജെസി ജെയിംസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെസിസി അംഗം ഡോ. സി.ടി മാത്യു ക്ലാസ് നയിച്ചു. യോഗത്തില്‍, വിഴിഞ്ഞം വിഷയത്തില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ് പ്രമേയം അവതിരിപ്പിച്ചു. കേരള കത്തോലിക്ക സഭയിലെ എല്ലാ മെത്രാന്മാരും വാര്‍ഷിക യോഗത്തില്‍ സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group