നാ​​​ടി​​​നെ പു​​​ന​​​രു​​​ദ്ധ​​​രി​​​ക്കാ​​ൻ എ​​​ല്ലാ സ​​​ഭാ മ​​​ക്ക​​​ളും അ​​​ണി ചേ​​​ര​​​ണ​​​o: മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി

കോവിഡ് 19- സൃഷ്ടിച്ച പ്രത്യാഘാതങ്ങളിൽ നിന്ന് നാടിനെ രക്ഷിക്കാൻ
എ​​​ല്ലാ സ​​​ഭാ മ​​​ക്ക​​​ളും അ​​​ണിചേ​​​ര​​​ണ​​​മെ​​​ന്നും സാ​​​മൂ​​​ഹി​​ക​​ വ​​​ള​​​ർ​​​ച്ച​​​യി​​​ൽ യു​​​വ​​ജ​​​ന​​​ങ്ങ​​​ൾ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക​​​ണ​​​മെ​​​ന്നും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ ത​​​ല​​​വ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി.ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് യൂ​​​ത്ത് കൗ​​​ൺ​​​സി​​​ൽ ക​​​ർ​​​മ​​​പ​​​ദ്ധ​​​തി ‘പു​​​റ​​​പ്പാ​​​ട്’ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​ഭ​​​യു​​​ടെ യു​​​വ​​​ജ​​​ന പ്ര​​​സ്ഥാ​​​ന​​​ത്തി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​വ​​​ന്ന​​​വ​​​ർ സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​യാ​​​യ ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സി​​​നൊ​​​പ്പം നി​​​ന്ന് സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഴു​​​വ​​​ൻ വ​​​ള​​​ർ​​​ച്ച​​​യ്ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​ക​​​ണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

ഒ​​​രു വ​​​ർ​​​ഷം നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ൾ സാ​​​മൂ​​​ഹി​​​ക ഉ​​​ന്ന​​​മ​​​നം ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​താ​​​ക​​​യാ​​​ൽ ഏ​​​റെ പ്ര​​​ശം​​​സ അ​​​ർ​​​ഹി​​​ക്കു​​​ന്ന​​​താ​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂട്ടി​​​ച്ചേ​​​ർ​​​ത്തു.
ക​​​ർ​​മ​​​പ​​​ദ്ധ​​​തി മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​നു ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ ന​​​ട​​​ത്തു​​​ന്ന സാ​​​മൂ​​​ഹി​​​ക ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളെ മ​​​ന്ത്രി അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ഷ​​​പ് മാ​​ർ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group