മിഷനറിമാർ ജീവനോടെയിരിക്കുന്നു! വിവരങ്ങൾ പുറത്തുവിട്ട് ബൈഡൻ ഭരണകൂടം…

ഹെയ്ത്തി: മോചനദ്രവ്യം ആവശ്യപ്പെട്ട് ഹെയ്ത്തിയിൽ നിന്ന്തട്ടിക്കൊണ്ടുപോകപ്പെട്ട അമേരിക്കൻ മിഷനറിമാർ ജീവിച്ചിരിപ്പുണ്ടെന്ന് ബൈഡൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.

യുഎസ് ഗവൺമെന്റിന് ബന്ദികൾ ജീവിച്ചിരിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്യുന്നത്.

മൂന്ന് ആഴ്ചയ്ക്ക് മുമ്പായിരുന്നു ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രീസിലെ 17 പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയത്.17 മില്യൻ ഡോളറാണ് 17 മിഷനറിമാരുടെ മോചനത്തിനായി 400 Mawozo എന്ന കൊള്ളസംഘം ആവശ്യപ്പെട്ടിരുന്നത്. മോചനദ്രവ്യം തന്നില്ലെങ്കിൽ ബന്ദികളെ കൊന്നുകളയുമെന്ന് കൊള്ളസംഘ നേതാവ് മുന്നറിയിപ്പ് നല്കിയിരുന്നു.ഹെയ്ത്തിയും ഡൊമിനിക്കൻ റിപ്പബ്ലിക്കും ചേർന്ന് അഞ്ചു ഹെലികോപറ്ററുകൾ വഴി ഇവർക്ക് വേണ്ടിയുള്ള അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

ബന്ദികളുടെ മോചനത്തിന് വേണ്ടി സാധ്യമായ എല്ലാവഴികളും അന്വേഷിക്കുന്നുണ്ടെന്നും അവർക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ എല്ലാവരും തുടരണമെന്നുo ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രി അഭ്യർത്ഥിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group