ന​​​വോ​​​ത്ഥാ​​​ന മൂ​​​ല്യ​​​ങ്ങ​​​ള്‍​ക്കൊ​​​പ്പം കേ​​​ര​​​ള​​​ത്തെ മാറ്റത്തിലേക്ക് നയിച്ച മഹനീയ വ്യക്തിത്വമാണ് വി.ചാവറയച്ചൻ: ഗവർണർ..

കൊച്ചി കേ​​​ര​​​ള​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ, സാം​​​സ്‌​​​കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ന​​​വോ​​​ത്ഥാ​​​ന മൂ​​​ല്യ​​​ങ്ങ​​​ള്‍​ക്കൊ​​​ത്ത് പു​​​രോ​​​ഗ​​​തി​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ചതിൽ വി​​​ശു​​​ദ്ധ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലിയാ​​​സ​​​ച്ച​​​ന്‍റെ നേ​​​തൃ​​​ത്വം അ​​​വി​​​സ്മ​​​ര​​​ണീ​​​യ​​​മെ​​​ന്നു ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍.

എ​​​റ​​​ണാ​​​കു​​​ളം ചാ​​​വ​​​റ ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ 2021ലെ ​​​ചാ​​​വ​​​റ സം​​​സ്‌​​​കൃ​​​തി പു​​​ര​​​സ്‌​​​കാ​​​രം പ്ര​​​ഫ. എം.​​കെ. സാ​​​നു​​​വി​​​നു സ​​​മ​​​ര്‍​പ്പി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ഹാ​​​നാ​​​യ ചാ​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ പേ​​​രി​​​ലു​​​ള്ള സം​​​സ്‌​​​കൃ​​​തി പു​​​ര​​​സ്‌​​​കാ​​​രം ത​​​ല​​​മു​​​റ​​​ക​​​ളു​​​ടെ ഗു​​​രു​​​നാ​​​ഥ​​​നാ​​​യ എം.​​​കെ. സാ​​​നു മാ​​​ഷി​​​നു ന​​​ല്‍​കാ​​​നാ​​​യ​​​ത് അ​​​ഭി​​​മാ​​​ന​​​വും സ​​​ന്തോ​​​ഷ​​​വും ന​​​ല്‍​കു​​​ന്നു. ഉ​​​ദാ​​​ത്ത​​​മാ​​​യ മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ​​​യും അ​​​റി​​​വി​​​ന്‍റെ​​​യും തെ​​​ളി​​​മ​​​യാ​​​ര്‍​ന്ന വ്യ​​​ക്തി​​​ത്വ​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേ​​തെ​​ന്നും ഗ​​​വ​​​ര്‍​ണ​​​ര്‍ പ​​​റ​​​ഞ്ഞു.

ആ​​​ധ്യാ​​​ത്മി​​​കാ​​​ച​​​ര്യ​​​ന്മാ​​​രി​​​ല്‍ ശ്രേ​​​ഷ്ഠ​​​നും സാ​​​മൂ​​​ഹ്യ​​​പ​​​രി​​​ഷ്‌​​​ക​​​ര്‍​ത്താ​​​ക്ക​​​ളി​​​ല്‍ ക​​​ര്‍​മ​​​യോ​​​ഗി​​​യു​​​മാ​​​യ ചാ​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ പേ​​​രി​​​ലു​​​ള്ള പു​​​ര​​​സ്‌​​​കാ​​​രം സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​യ​​​തി​​​ല്‍ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്ന് എം.​​​കെ. സാ​​​നു മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. ന​​​വീ​​​ക​​​രി​​​ച്ച ചാ​​​വ​​​റ പ​​​ബ്ലി​​​ക് ലൈ​​​ബ്ര​​​റി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഗ​​​വ​​​ര്‍​ണ​​​ര്‍ നി​​​ര്‍​വ​​​ഹി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സി​​​എം​​​ഐ പ്രി​​​യോ​​​ര്‍ ജ​​​ന​​​റാ​​​ള്‍ റ​​​വ. ഡോ. ​​​തോ​​​മ​​​സ് ചാ​​​ത്തം​​​പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group