സ്വന്തം ജീവിതത്തിലൂടെ മിശിഹായെ അനുകരിച്ച വ്യക്തിയാണ് വിശുദ്ധ അൽഫോൻസാമ്മ: മാർ ജോസഫ് കല്ലറങ്ങാട്ട്…

സ്വന്തം ജീവിതവിശുദ്ധിയിലൂടെമിശിഹായെ അനുകരിച്ച വ്യക്തിയാണ് വിശുദ്ധ അൽഫോൻസാമ്മയെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സംസാരിക്കുകയായിരുന്നുഅദ്ദേഹം.വിശുദ്ധർ എന്ന പദം നമ്മിൽ ഉണർത്തുന്ന ചിന്തകൾ വളരെ മഹോന്നതമാണെന്നും, നാമോരോരുത്തരും വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരും, വിശുദ്ധിയിൽ ജീവിക്കാൻ കടപ്പെട്ട വരാണെന്നും പറഞ്ഞ ബിഷപ്പ്, വിശുദ്ധിയിലേക്കുള്ള ജീവിതം ക്ലേശം നിറഞ്ഞതാണെന്നും സഹനങ്ങൾ ഉണ്ടാകുമ്പോൾ എല്ലാം വിശുദ്ധജീവിതം നമ്മിൽ പലർക്കും നഷ്ടമാകാറുണ്ടെന്നും എന്നാൽ, എന്നും നമ്മെ വിശുദ്ധിയിലേക്ക് കൈപിടിച്ചു നടത്താൻ നമുക്ക് മുന്നേ സഞ്ചരിക്കുന്നവരാണ് വിശുദ്ധന്മാരെന്നും ഉദ്ബോധിപ്പിച്ചു,

മനുഷ്യർക്ക് വിശുദ്ധരെ ആവശ്യമില്ലെങ്കിലും, ദൈവത്തിനറിയാം വിശുദ്ധരായ മനുഷ്യരെ മനുഷ്യർക്ക് ആവശ്യമുണ്ടെന്ന് അതിനാൽ തന്നെ അനുദിനം വിശുദ്ധമായി ജീവിക്കുവാൻ ദൈവം മനുഷ്യരെ ക്ഷണിക്കുന്നു, വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതവും വിശുദ്ധ ജീവിതം നയിക്കുന്നതിന് നമുക്ക് എന്നും പ്രചോദനമാണെന്നും ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group