വി.അൽഫോൻസാമ്മ ആത്മീയ സമ്പത്തിന്റെ വിതരണക്കാരി : മാർ ജോർജ് മഠത്തിക്കണ്ടത്തില്‍

തന്റെ പക്കൽ വരുന്നവർക്കെല്ലാം ആത്മീയ സമ്പത്ത് നൽകി സമ്പന്നരാക്കിയാണ് അൽഫോൻസാമ്മ തിരിച്ചു വിട്ടതെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തില്‍.

വി.അൽഫോൻസാമ്മയുടെ തിരുനാളിന്റെ രണ്ടാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരിന്നു അദ്ദേഹം. നശ്വരമായ സമ്പത്തിനെ ഉപേക്ഷിച്ച് അനശ്വരമായ സമ്പത്ത് കരസ്ഥമാക്കിയ അൽഫോൻസാമ്മയുടെ ആത്മീയയുടെ ഊർജ്ജമാണ് ഭരണങ്ങാനത്തെത്തുന്ന വിശ്വാസികളെ ശക്തിപ്പെടുത്തുന്നതെന്നും മാർ മഠത്തിക്കണ്ടത്തിൽ പറഞ്ഞു.

ഫാ. മൈക്കിൾ ഔസേപ്പറമ്പിൽ, ഫാ ജോസ് വള്ളോംപുരയിടത്തിൽ, ഫാ.ജോസഫ് കഴിഞ്ഞാലിൽ, ഫാ. ഡൊമിനിക് വെച്ചൂർ, ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ എന്നിവർ വിവിധ സമയങ്ങളില്‍ വിശുദ്ധ കുർബാനയർപ്പിച്ചു. വൈകുന്നേരം ആഘോഷമായ ജപമാല മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരുന്നു. തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നു രാവിലെ 11ന് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ.ആന്റണി പെരുമാനൂർ, ഫാ. ജോസഫ് പുരയിടത്തിൽ, ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. ബെർമാൻസ് കുന്നുംപുറം എന്നിവർ വിവിധ സമയങ്ങളില്‍ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം ജപമാല പ്രദക്ഷിക്ഷണവും നടക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group