വത്തിക്കാന്‍ മ്യൂസിയത്തിലെ പുരാതന രൂപങ്ങള്‍ക്ക് അജ്ഞാതന്‍ കേടുപാടുകള്‍ വരുത്തി

വത്തിക്കാന്‍ മ്യൂസിയത്തിലെ രണ്ട് പുരാതന റോമന്‍ അര്‍ദ്ധകായ രൂപങ്ങള്‍ അജ്ഞാതനായ വ്യക്തി മറിച്ചിട്ട് കേടുപാടുകള്‍ വരുത്തി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ദൗര്‍ഭാഗ്യകരമായ ഈ സംഭവം നടന്നത്. മ്യൂസിയം സ്റ്റാഫ് ഇടപെട്ട് തടഞ്ഞു നിര്‍ത്തിയ അക്രമിയെ വത്തിക്കാന്‍ പോലീസെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്‍പതു വയസ്സിനു മുകളില്‍ പ്രായം തോന്നുന്ന വ്യക്തി വളരെ വിചിത്രമായാണ് പെരുമാറിയതെന്നും, അന്വേഷണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുവാന്‍ കഴിയില്ലെന്നും മ്യൂസിയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഫ്രാന്‍സിസ് പാപ്പയെ കാണുവാന്‍ അനുവദിക്കാത്തതിന്റെ കോപം മൂലമാണ് ഈ അതിക്രമമെന്നാണ് ‘വാഷിംഗ്‌ടണ്‍ എക്സാമിന’റുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു രൂപം മനപ്പൂര്‍വ്വം മറിച്ചിട്ടതും, മറ്റേത് അയാള്‍ രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടെ മറിഞ്ഞു വീണതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആയിരത്തിലധികം റോമന്‍ അര്‍ദ്ധകായ പ്രതിമകളുടെ അമൂല്യ ശേഖരമുള്‍ കൊള്ളുന്ന വത്തിക്കാന്‍ മ്യൂസിയത്തിലെ ചിയാരാമോണ്ടി ഹാളില്‍ ഉണ്ടായിരുന്ന പ്രതിമകളാണ് അജ്ഞാതന്‍ മറിച്ചിട്ടത്. നിസ്സാര കേടുപാടുകള്‍ പറ്റിയ പ്രതിമകള്‍, അറ്റകുറ്റപ്പണികള്‍ക്കായി പുനരുദ്ധാരണ ലാബില്‍ എത്തിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group