സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും റോമിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലെയോണാര്‍ദോ സാന്ദ്രിയുടെയും കോലങ്ങള്‍ കത്തിച്ച ചിലരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എറണാകുളം - അങ്കമാലി അതിരൂപത.
ഈ സംഭവത്തില്‍ അതിരൂപതയ്ക്കോ അതിന്റെ നേതൃത്വത്തിനോ റിന്യൂവല്‍ സെന്റര്‍ അധികാരികള്‍ക്കോ യാതൊരു പങ്കുമില്ല. ക്രിസ്തീയമല്ലാത്ത ഇത്തരം പ്രതിഷേധ പ്രകടനങ്ങളെ പൂര്‍ണമായും അതിരൂപത അപലപിക്കുന്നു.
സംഭാഷണത്തിലധിഷ്ഠിതമായ പ്രശ്ന പരിഹാരത്തിനാണ് അതിരൂപത എപ്പോഴും താത്പര്യപ്പെടുന്നതെന്ന് അതിരൂപതാ പിആര്‍ഒ ഫാ. മാത്യു കിലുക്കന്‍ പത്രക്കുറിപ്പിൽ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group