കോ​ലം ക​ത്തി​ച്ച നടപടി ഖേദകരം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം : എറണാകുളം അങ്കമാലി അതിരൂപത

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ പി​​​താ​​​വും ത​​​ല​​​വ​​​നു​​​മാ​​​യ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​യു​​ടെ​​യും റോ​​​മി​​​ലെ പൗ​​​ര​​​സ്ത്യ​​​ സ​​​ഭ​​​ക​​​ള്‍​ക്കാ​​​യു​​​ള്ള കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​ന്‍ ക​​​ര്‍ദി​​​നാ​​​ള്‍ ലെ​​​യോ​​​ണാ​​​ര്‍​ദോ സാ​​​ന്ദ്രി​​​യു​​​ടെ​​​യും കോ​​​ല​​​ങ്ങ​​​ള്‍ ക​​​ത്തി​​​ച്ച ചി​​​ല​​​രു​​​ടെ ന​​​ട​​​പ​​​ടി അ​​​ങ്ങേ​​​യ​​​റ്റം പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മാ​​​ണെ​​ന്ന് എ​​​റ​​​ണാ​​​കു​​​ളം -​​ അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​.

ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​തി​​​രൂ​​​പ​​​ത​​​യ്‌​​​ക്കോ അ​​​തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​നോ റി​​​ന്യൂ​​​വ​​​ല്‍ സെ​​​ന്‍റ​​​ര്‍ അ​​​ധി​​​കാ​​​രി​​​ക​​​ള്‍​ക്കോ യാ​​​തൊ​​​രു പ​​​ങ്കു​​​മി​​​ല്ല. ക്രി​​​സ്തീ​​​യ​​​മ​​​ല്ലാ​​​ത്ത ഇ​​​ത്ത​​​രം പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളെ പൂ​​​ര്‍​ണ​​​മാ​​​യും അ​​​തി​​​രൂ​​​പ​​​ത അ​​​പ​​​ല​​​പി​​​ക്കു​​​ന്നു.

സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ല​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ പ്ര​​​ശ്‌​​​ന​​​ പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​ണ് അ​​​തി​​​രൂ​​​പ​​​ത എ​​​പ്പോ​​​ഴും താ​​​ത്പ​​​ര്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​ന്ന് അ​​തി​​രൂ​​പ​​താ പി​​ആ​​​ര്‍ഒ ഫാ. ​​​മാ​​​ത്യു കി​​​ലു​​​ക്ക​​​ന്‍ പ​​ത്ര​​ക്കു​​റി​​പ്പി​​ൽ പ​​റ​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group