നൈജീരിയയിൽ വീണ്ടും ക്രൈസ്തവ വേട്ട.. രണ്ട് ക്രൈസ്തവരെ തീവ്രവാദികൾ കൊലപ്പെടുത്തി

നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ ആക്രമണം വീണ്ടും തുടർക്കഥയാകുന്നു.നൈജീരിയയിലെ പ്ലാത്വവ സംസ്ഥാനത്തിൽ കഴിഞ്ഞദിവസം ഫലാനി തീവ്രവാദികൾ രണ്ടു കൃഷിക്കാരായ ക്രൈസ്തവരെ ആക്രമിച്ചു കൊലപ്പെടുത്തിയാതായി റിപ്പോർട്ട്.തങ്ങളുടെ കൃഷിയിടങ്ങൾ പരിചരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇറിഗ്വെ ഡെവലപ്മെന്റ് അസോസിയേഷന്റെ (ഐഡിഎ നാഷണൽ പബ്ലിസിറ്റി സെക്രട്ടറി ഡേവിഡ്സൺ മാലിസൺ കൊലപാതകം സ്ഥിരീകരിച്ചു.

“കൊല്ലപ്പെട്ടത് 32 വയസുള്ള ഡാനിയൽ ജെയിംസ്, 35 വയസുള്ള സാ ദേബ എന്നിവരാണ്. ദൗർഭാഗ്യകരമായ ഈ സംഭവവികാസത്തിൽ ഇവിടെയുള്ളവരെല്ലാം ദുഃഖിതരാണെന്നും ഈ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും കൂടുതൽ സജീവമായ നടപടികൾ ആവശ്യമാണെന്നും ” – നാഷണൽ പബ്ലിസിറ്റി സെക്രട്ടറി ഡേവിഡ്സൺ കൂട്ടിച്ചേർത്തു.

ആക്രമണം തടയാൻ നൈജീരിയൻ ഗവൺമെന്റ് തങ്ങളാൽ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ നൈജീരിയയിൽ തുടർക്കഥയായി മാറുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group