നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല; 43 ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയയിൽ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. 43 പേർ കൊല്ലപ്പെട്ടു.

നൈജീരിയയിലെ നസറാവ സംസ്ഥാനത്തെ രണ്ട് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിലാണ് 43 പേർക്ക് ജീവൻ നഷ്ടമായത്.

കരു കൗണ്ടിയിലെ തകലാഫിയ ഗ്രാമത്തിൽ രാത്രിയിലായിരുന്നു ആക്രമണം. ഈ സമയം വീടുകളിൽ ഉറങ്ങുകയായിരുന്ന ഗ്രാമീണരെ യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു തീവ്രവാദികൾ ആക്രമിച്ചത്. പുലർച്ചെ വരെ നീണ്ടുനിന്ന ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. അതേ സമയം തന്നെ സമീപത്തെ ഗ്വാഞ്ചയിലും ആക്രമണമുണ്ടായി.ആക്രമണത്തിൽ രണ്ട് കമ്മ്യൂണിറ്റികളിലായി നിരവധി വീടുകൾ നശിച്ചു. രാത്രി ഒമ്പതു മണിയോടു കൂടിയാണ് തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് തകലാഫിയ നിവാസിയായ ലിവിനസ് ദണ്ഡൗറ പറഞ്ഞു.ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. പരിക്കേറ്റവരിൽ നാലു പേർ ആശുപത്രിയിൽ ശരിയായ വൈദ്യസഹായം ലഭിക്കാത്തതിനാലാണ് മരണമടഞ്ഞത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group