ജീവൻ നൽകിയവൻ ജീവൻ പകുത്തു നൽകിയതിന്റെ ഓർമ്മ പുതുക്കുവാൻ ഒരു പെസഹ കൂടി

    ഒറ്റുകൊടുക്കുന്നവന്റെയും തള്ളിപ്പറയുന്നവന്റെയും മുൻപിൽ കുനിയാനും കാലു കഴുകാനും ക്രിസ്തു കാണിച്ച വിനയത്തിന്റെ മാതൃക പുതുക്കിക്കൊണ്ട് ക്രൈസ്തവർ ഇന്ന് പെസഹ ആചരിക്കുന്നു.

    ജീവൻ നൽകിയവൻ ജീവൻ പകുത്തു നൽകിയതിന്റെ ഓർമ്മ പുതുക്കലാണല്ലോ ഓരോ പെസഹചരണവും,സ്നേഹിതന് വേണ്ടി മുറിയാനും മുറിയപ്പെടാനും മനുഷ്യന് സാധിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണല്ലോ അവൻ പാപികളായ മനുഷ്യർക്കു വേണ്ടി കാൽവരിയിൽ സ്വജീവൻ ബലിയർപ്പിച്ചത്.
    മനുഷ്യനോടുള്ള ദൈവത്തിന്റെ ശാശ്വതമായ സ്നേഹത്തിന്റെ അനശ്വരമായ അടയാളമായിട്ടാണ് രണ്ടായിരം വർഷങ്ങൾക്കു മുൻപ് ക്രിസ്തു പരിശുദ്ധ കുർബാന സ്ഥാപിച്ചത്.

    ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ടത് ഒരു കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്‌ ദാസന്റെ രൂപം സ്വീകരിച്ച് ശിഷ്യരുടെ പാദങ്ങൾ കഴുകി.ഈ ഗുരുവിന്റെ മാതൃക അനുകരിച്ചു കൊണ്ട് നമുക്കും പരസ്പരം പാദങ്ങൾ കഴുകാം.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group