ക്രൈസ്തവ സന്യാസത്തിന്റെ മഹാത്മ്യം വിളിച്ചോതുന്ന മറ്റൊരു ഷോർട്ട് ഫിലിം കൂടി..

ക്രൈസ്തവ സന്യാസത്തെയും സന്യാസികളെയും അപമാനിക്കുന്നവർക്ക് ചുട്ട മറുപടിയുമായി മറ്റൊരു ഷോട്ട് ഫിലിം കൂടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

‘മറുപടി’ എന്ന പേരോടെ ഇറങ്ങിയ ഹ്രസ്വചിത്രം ഇറങ്ങി ഒറ്റ ദിവസംകൊണ്ടു
തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമർപ്പിതർക്കെതിരെയും സമർപ്പിതർ
വിശുദ്ധമായി കരുതുന്ന തിരുവസ്ത്രത്തിനെതിരെയും സോഷ്യൽ മീഡിയവഴി ഫോട്ടോ ഷൂട്ടിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും നടത്തിയ അതിക്രമങ്ങൾക്ക് ചുട്ട ‘മറുപടി’ തന്നെ നൽകിയിരിക്കുകയാണ് ഈ ചിത്രം.

സിസ്റ്റർ സെബി തോമസ് എം എസ് എം ഐ യാണ് ഈ ഹസ്ര ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ഒറ്റ ദിവസംകൊണ്ടാണ് സി. സെബി ഈ ഹ്രസ്വചിത്രത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കിയത്. ഒരാഴ്ചകൊണ്ട് ഷൂട്ടിങ്ങും എഡിറ്റിംഗും പൂർത്തിയാക്കി. എം എസ് എം ഐ സന്യാസിനി സമൂഹത്തിന്റെ സപ്പോർട്ടും സഹകരണവും കൊണ്ട് മാത്രമാണ് ഇത്രവേഗം ഈ ഹ്രസ്വചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് സി. സെബി പറയുന്നു.

കേരളത്തെ ആളിക്കത്തിക്കാൻ ലെസ്ലിയൻ ഫോട്ടോഷൂട്ട് ഒരുക്കിയവർക്ക് വിശ്വാസ തീക്ഷണതയോടെ കൊടുത്ത മറുപടിയാണ് ഈ ചിത്രം.

മലയാളത്തിലും തെലുങ്കിലും ഒക്കെ അഭിനയിച്ചിട്ടുള്ള വയനാട്ടുകാരിയായ ജിമി മാനുവൽ ആണ് ഇതിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന അർജുൻ, അരുൺ എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്ന മറ്റുള്ളവർ. ഇതിൽ അമ്മയുടെ റോൾ അഭിനയിച്ച വത്സ എന്ന അമ്മച്ചി ക്യാമറയുടെ മുന്നിൽ വരുന്നത് തന്നെ ആദ്യമാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മനു ആണ്.

ഈ ഹ്രസ്വചിത്രത്തിന് വളരെയധികം പോസിറ്റിവ് പ്രതികരണങ്ങൾ ആണ് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഈ കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായി സമർപ്പിതർക്കെതിരെ സോഷ്യൽ മീഡിയയിൽ കൂടി നടന്ന ആക്രമണങ്ങൾക്കെല്ലാം സോഷ്യൽമീഡിയയിൽ കൂടി തന്നെ കൊടുത്തിരിക്കുന്ന ‘മറുപടി’ ആണ് ഈ ഹ്രസ്വചിത്രം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group