നൈജീരിയയിൽ വീണ്ടും ക്രൈസ്തവ വിരുദ്ധ ആക്രമണം. 11 പേർ അതിദാരുണമായി കൊല്ലപ്പെട്ടു

ക്രൈസ്തവരുടെ ചുടുനിണം വീണ് നൈജീരിയ. കഴിഞ്ഞ ദിവസം നടന്ന തീവ്രവാദ ആക്രമണത്തിൽ 11 പേർക്കാണ് ജീവൻ നഷ്ടമായത്.

മാകുര്‍ഡി രൂപതയിലെ അഭയാര്‍ത്ഥി ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്.

രൂപതയുടെ വികാരി ജനറാളായ ഫാ. മോസസ് ലോരാപ്പു ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചു. “ആക്രമണത്തിന്റെ ചിത്രങ്ങള്‍ ഭയാനകമാണ്, ഇസ്ലാമിക് സ്റ്റേറ്റിന് പോലും ഇത്ര ക്രൂരത ചെയ്യുവാന്‍ കഴിയുകയില്ല” എന്ന് പറഞ്ഞ ഫാ. മോസസ് കൊലപാതകത്തിന് ശേഷം അക്രമികള്‍ കൊല്ലപ്പെട്ടവരില്‍ ചിലരുടെ തലയറുത്ത് ആക്രമണത്തിന് പദ്ധതിയിട്ടവരെ തെളിവായി കാണിക്കുവാന്‍ കൊണ്ടു പോയെന്നും കൂട്ടിച്ചേര്‍ത്തു.മാരകമായി മുറിവേറ്റ നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഫാ. മോസസ് പറഞ്ഞു. ഇതിനു മുന്‍പുണ്ടായ ആക്രമണങ്ങള്‍ കാരണം ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളില്‍ കഴിയുന്ന ഫുലാനികളാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നത്. സുരക്ഷാ ഏജന്‍സികള്‍ എത്തുവാന്‍ വൈകിയതായും ഫാ. മോസസ് ആരോപിച്ചു. ഈ സംഭവത്തിലും പോലീസും സുരക്ഷാ ഏജന്‍സികളും വൈകിയാണ് എത്തിയത്. അതുകൊണ്ട് തന്നെ അക്രമികളെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലായെന്നും ഫാ. മോസസ് കുറ്റപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group