ക്രൈസ്തവ വിരുദ്ധ ആക്രമണo: റാലിയിൽ പ്രതിഷേധമിരമ്പി

ന്യൂഡൽഹി : രാജ്യവ്യാപകമായി ക്രൈസ്തവ സമൂഹത്തിനെതിരേ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന ബഹുജന പ്രതിഷേധ റാലിയിൽ വൻ ജനപങ്കാളിത്തം. ഡൽഹി ആർച്ച് ബിഷപ് ഡോ. അനിൽ കൂട്ടോയുടെ നേതൃത്വത്തിൽ ഓറിയന്റൽ സുറിയാനി സഭകൾ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ, മെത്തഡിസ്റ്റ് ചർച്ച് ഓഫ് ഇന്ത്യ ഡൽഹി കോൺഫറൻസ് എന്നിവർ ഉൾപ്പെടുന്ന സംഘാടക സമിതിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഞായറാഴ്ച രാവിലെ 11.30 മുതൽ വൈകീട്ട് 4.30 വരെയാണ് പ്രതിഷേധം അരങ്ങേറിയത്.

ക്രൈസ്തവ വിശ്വാസികളായ ഡൽഹി മലയാളികൾ, ഛത്തീസ്ഗഡ്, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ തുടങ്ങി ആയിരത്തിലേറെ പേർ റാലിയുടെ ഭാഗമായി. ക്രൈസ്തവർക്കെതിരേ വിദ്വേഷവും ആക്രമണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെയും സുപ്രീം കോടതിയുടേയും പൊതു സമൂഹത്തിന്റേയും ശ്രദ്ധയിൽപ്പെടുത്താനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ദേശീയ പ്രസിഡന്റ് ഡോ. മൈക്കിൾ വില്യംസ് പറഞ്ഞു.ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി രൂപതാധ്യക്ഷന്‍ ഡോ. അനില്‍ കൂട്ടോ, മലങ്കര സഭ ഗുഡ്ഗാവ് രൂപതാധ്യക്ഷന്‍ തോമസ് മാര്‍ അന്തോണിയോസ്, മലങ്കര ഓര്‍ത്ത ഡോക്‌സ് സിറിയന്‍ സഭ ഡല്‍ഹി അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് തുട ങ്ങിയവരും വിവിധ ക്രൈസ്തവ സംഘടനാ നേതാക്കളും പങ്കെടുത്തു. ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ക്ക് നിവേദനം നല്‍കി.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കുകളനുസരിച്ച് 2022ല്‍ മാത്രം ക്രൈസ്തവക്കെതിരേ 21 സംസ്ഥാനങ്ങളിലായി 597 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group