യഹൂദരോടുള്ള വിദ്വേഷം അവസാനിപ്പിക്കണം: മാർപാപ്പ

യഹൂദരോടുള്ള വിദ്വേഷം അവസാനിപ്പിക്കൻ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഹംഗറിയിൽ വെച്ച് നടന്ന അമ്പത്തി രണ്ടാമത് ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപന സമ്മേളനത്തിനായി ബു​​​ഡാ​​​പെ​​​സ്റ്റി​​​ എത്തിയ ശേഷം ക്രി​​​സ്ത്യ​​​ൻ- യ​​​ഹൂ​​​ദ നേ​​​താ​​​ക്ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യ​​​ഹൂ​​​ദ​​​വി​​​രു​​​ദ്ധ​​​ത യൂ​​​റോ​​​പ്പി​​​നെ ഇ​​​പ്പോ​​​ഴും വി​​​ട്ടി​​​ട്ടി​​​ല്ലെ​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പറഞ്ഞു.“ന​​​മ്മു​​​ടെ പി​​​താ​​​വാ​​​യ അ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ വി​​​ശ്വാ​​​സ​​​ത്തി​​​ൽ പ്രി​​​യ സ​​​ഹോ​​​ദ​​​ര​​​രേ” എ​​​ന്നു വി​​​ളി​​​ച്ചാ​​​ണു മാ​​​ർ​​​പാ​​​പ്പ യ​​​ഹൂ​​​ദ​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത​​​ത്. യ​​​ഹൂ​​​ദ​​​രോ​​​ടു​​​ള്ള വി​​​ദ്വേ​​​ഷ നി​​​ല​​​പാ​​​ടു നീ​​​ക്കാ​​​ൻ ഒ​​​ത്തൊ​​​രു​​​മ​​​യോ​​​ടെ സാ​​​ഹോ​​​ദ​​​ര്യം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ക്രൈ​​​സ്ത​​​വ​​​രോ​​​ടും യ​​​ഹൂ​​​ദ​​​രോ​​​ടും ആ​​​ഹ്വാ​​​നം ചെ​​​യ്തു.ഹം​​​ഗ​​​റി​​​യി​​​ലെ മെ​​​ത്രാ​​​ന്മാ​​​രു​​​മാ​​​യും ഇതര ക്രൈസ്തവസഭാ നേതാക്കളുമായും മാ​​​ർ​​​പാ​​​പ്പ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തിയിരുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group