അംബികാപൂരിലെ പുതിയ ബിഷപ്പായി അന്റോണിയസ് ബാരയെ നിയമിച്ചു…

ബാംഗ്ലൂർ: ഛത്തീസ്ഗഡിലെ അംബികാപൂരിന്റെ പുതിയ ബിഷപ്പായി അന്റോണിയസ് ബാരയെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഡിസംബർ 22 ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് വിവരം വത്തിക്കാൻ അറിയിച്ചത്

ഛത്തീസ്ഗഡിലെ ജഷ്പൂർ രൂപതയിലെ ശോഭയിൽ (ബഹോറ) 1958 ഫെബ്രുവരി 26 നാണ് അന്റോണിയസ് ബാര ജനിച്ചത്. 1977ൽ അംബികാപൂരിലെ മൈനർ സെമിനാരിയിൽ ചേർന്നു. റോമിലെ കോളേജിൽ അദ്ദേഹം ദൈവശാസ്ത്ര പഠനം നടത്തി. 1988 മെയ് 13-ന് അദ്ദേഹം വൈദികനായി, അംബികാപൂർ രൂപതയുടെ മൂന്ന് വ്യത്യസ്ത ഇടവകകളിൽ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു.

1998 മുതൽ 2005 വരെ അംബികാപൂർ രൂപതയുടെ വികാരി ജനറലായും സെമിനാരികളുടെ രൂപീകരണത്തിന്റെ ചുമതലക്കാരനായും പ്രവർത്തിച്ചു.
പാസ്റ്ററൽ തിയോളജിയിൽ (ലൈസൻഷ്യേറ്റ് ആൻഡ് ഡോക്ടറേറ്റ്) പഠനം നടത്തി.
2017 മുതൽ അംബികാപൂർ രൂപതയുടെ വികാരി ജനറാളും സെമിനാരിയൻമാരുടെ രൂപീകരണത്തിന്റെ ചുമതലക്കാരനുമായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് പുതിയ നിയമനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group