65 അടി ഉയരമുള്ള മാലാഖയുടെ രൂപം.. അതും മട്ടാഞ്ചേരി പള്ളിയിൽ…

ക്രിസ്തുമസ് ആഘോഷം വാനോളം ഉയർത്തിക്കൊണ്ട് മട്ടാഞ്ചേരി പള്ളിയിലെ 65 അടി ഉയരമുള്ള മാലാഖയുടെ രൂപം ചരിത്രത്തിന്റെ ഭാഗമാകുന്നു.

ഒന്നര മാസത്തിലധികം നീണ്ടുനിന്ന കഠിന പ്രയത്നങ്ങൾക്കൊടുവിലാണ് കൊച്ചി രൂപതയിലെ മട്ടാഞ്ചേരി ജീവമാതാ പള്ളിയിൽ അത്ഭുത രൂപം തയ്യാറായത്. കൊച്ചി രൂപത അധ്യക്ഷൻ മാർ ജോസഫ് കരീൽ ആശിർവാദ കർമ്മവും എംഎൽഎ കെജി മാക്സി ഉദ്ഘാടന കർമ്മവും നിർവഹിച്ചു.വികാരി ഫാദർ ആന്റണി തച്ചാറ സഹവികാരി ഫാദർ പ്രസാദ് കണ്ടത്തി പറമ്പിൽ, തുടങ്ങിയവരും ഇടവക ജനങ്ങളും നാട്ടുകാരും മാലാഖയെ ഉയർത്തി സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി.

വലിയ രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് പോളിഫോം ഫസ്റ്റ് ഇരുമ്പ് കമ്പി എന്നിവയിൽ നിർമ്മിച്ച 65 അടി ഉയരമുള്ള മാലാഖയുടെ പ്രതിമ പള്ളിമുറ്റത്ത് സ്ഥാപിച്ചത്.പള്ളുരുത്തി പെരുമ്പടം സ്വദേശി മിൽട്ടൺ തോമസ് ആണ് ഈ അത്ഭുത സൃഷ്ടിയുടെ നിർമാണത്തിന് പിന്നിൽ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group