പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു….

കൊച്ചി : ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.ബിരുദ/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ക്രിസ്ത്യൻ ഉൾപ്പെടെയുള്ള ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരം.സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് സ്‌കോളർഷിപ്പ് നൽകുന്നത്. 15,000 രൂപയാണ് സ്‌കോളർഷിപ്പായി ലഭിക്കുക.വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

ഓൺലൈൻ ആയാണ് , അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഡിസംബർ 27 ആണ്..

കൂടുതൽ വിവരങ്ങൾക്ക് ‍,

04712300524, 04712302090


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group