ഷംഷാബാദ് രൂപതയിലേക്ക് പുതിയ സഹായ മെത്രാന്മാരുടെ നിയമനം: സന്തോഷം പങ്കുവെച്ച് മാർ റാഫേൽ തട്ടിൽ

സീറോ മലബാർ സഭ ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. തോമസ് പാടിയത്ത് എന്നിവരെ നിയമിച്ചതിൽ സന്തോഷം പങ്കുവെച്ച് ഷംഷാബാദ് രൂപതാധ്യക്ഷൻ ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

സീറോ മലബാർ സഭയുടെ മിഷൻ പ്രവർത്തനത്തിന് വേണ്ടിയുള്ള ഏറ്റവും വലിയ രൂപതയായ ഷംഷാബാദ്ലേക്ക് പുതിയ സഹായ മെത്രാൻമാരെ നിയമിച്ചതു കൊണ്ട് ഇനിയും കൂടുതൽ ഉത്തരവാദിത്വങ്ങൾ ഫലപ്രദമായി തങ്ങൾക്ക് ചെയ്യുവാൻ സാധിക്കുമെന്ന് ബിഷപ്പ് പറഞ്ഞു. പുതിയ നിയമനം നടത്തിയ പരിശുദ്ധ സിംഹാസനത്തോടും, ഫ്രാൻസിസ് മാർപാപ്പ യോടും നന്ദി അറിയിക്കുന്നതായും ഇന്ത്യ മുഴുവനിലും സീറോ മലബാർ സഭയുടെ മിഷൻ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ കൂടുതൽ പരിശ്രമിക്കുമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group