ഏപ്രില്‍ 26ന് സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം:കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ഏപ്രില്‍ 26ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികള്‍ക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികള്‍ക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഐടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികള്‍ക്കും അവധി ബാധകമായിരിക്കും. ഒരാളിന് അവധി അനുവദിക്കുന്നത് അയാള്‍ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമാവാനോ സാരവത്തായ നഷ്ടം ഉണ്ടാകാനോ ഇടയുള്ള സാഹചര്യങ്ങളില്‍ പകരം സംവിധാനം ഏർപ്പെടുത്തി അയാള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണം.

സ്വന്തം ജില്ലക്ക് പുറത്ത് ജോലിയില്‍ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അവരവരുടെ പോളിങ് സ്‌റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മീഷണർ അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group