അക്വേറിയം സിനിമ:അടിയന്തരമായി തീരുമാനമെടുക്കാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം.

ന്യൂ ഡൽഹി:ക്രിസ്തീയ വിശ്വാസങ്ങളെയും സഭയെയും പുരോഹിത സന്യസ്ത ജീവിതങ്ങളെയും പാടെ അവഹേളിക്കുന്ന തരത്തിൽ നിർമ്മിച്ച ”അക്വേറിയം” എന്ന് സിനിമയുടെ റിലീസിംഗിന് അനുമതി നൽകണമോയെന്ന കാര്യത്തിൽ അടിയന്തരമായി കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു…
ഈ ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ.ജെസി മാണി നൽകിയ ഹർജി സ്വീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ഡി എൻ പട്ടേൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം…മതവികാരം വ്രണപ്പെടുത്തുന്ന ചിത്രമെന്ന് ചൂണ്ടിക്കാണിച്ച് സെൻസർ ബോർഡ് 2013-lറിലീസിംഗ് അനുമതി നിഷേധിച്ച ”പിതാവിനും പുത്രനും”
എന്ന് ചിത്രം തന്നെയാണ് പേരുതിരുത്തി ”അക്വേറിയം” എന്നാക്കി പ്രദർശന അനുമതിക്കായി സെൻസർ ബോർഡ് മുമ്പാകെ എത്തിച്ചിട്ടുള്ളതെന്ന്
ഹർജിക്കാർക്കുവേണ്ടി അഡ്വക്കേറ്റ് ജോസ് എബ്രഹാം,അഡ്വക്കേറ്റ് ദീപ ജോസഫ് എന്നിവർ ചൂണ്ടിക്കാട്ടി.മറ്റൊരു ഹർജിയിൻമേൽ ഈ ചിത്രം റിലീസ് ചെയ്യുന്നത് തടഞ്ഞുകൊണ്ട് കേരള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്….ഓൺലൈൻ പ്ലാറ്റ്ഫോമിൽ(ഒ.ടി.ടി )നിലവിൽ
സിനിമ പ്രദർശിപ്പിക്കുന്നതിന് യാതൊരു അനുമതിയുടെയും ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നടപടി എടുക്കുവാൻ നിർദ്ദേശിക്കണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു…ഒ.ടി.ടി പ്ലാറ്റ് ഫോമിലെ സിനിമാപ്രദർശനം വേണ്ടരീതിയിൽ പരിശോധിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നവെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.ഇക്കാര്യങ്ങൾ അടിയന്തരമായി പരിഗണിച്ചുകൊണ്ട് തീരുമാനമെടുക്കാനാണ് കോടതി സർക്കാരിനോട് നിർദ്ദേശിച്ച് ഹർജി തീർപ്പാക്കിട്ടുള്ളത്.ക്രിസ്തീയ വിശ്വാസത്തെയും സഭയേയും അവഹേളിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളോടെ 2013- ചിത്രീകരണം പൂർത്തിയാക്കിയ ”പിതാവിനും പുത്രനും” എന്ന ചിത്രം വിശ്വാസികളുടെയും സഭാ നേതൃത്വത്തെയും പ്രതിഷേധത്തിന്റെ ഫലമായി സെൻസർ ബോർഡ് കേരള ഘടകവും, റിവിഷൻ കമ്മിറ്റിയും, അപ്പലേറ്റ് ട്രൈബ്യൂണലും തള്ളിയതോടെ നിരോധിത സിനിമകളുടെ ലിസ്റ്റിൽ ഉൾപ്പെടുകയാണുണ്ടായത്…ഇക്കഴിഞ്ഞയിടെ പേരുതിരുത്തി ”അക്വേറിയം” എന്നാക്കി ഇതിന്റെ പിന്നണി പ്രവർത്തകർ തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ചുകൊണ്ട് വീണ്ടും പൊതുസമൂഹത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group