ആധുനിക ശാസ്ത്രം അറബികളുടെ സംഭാവനയോ? ബ്രദർ അനിൽ കുമാർ അയ്യപ്പന്റെ വീഡിയോ വൈറലാകുന്നു

ചരിത്രരേഖകളിൽ പോലും കൃത്രിമത്വം കാണിച്ചുകൊണ്ട് സത്യങ്ങൾ മൂടി വെച്ചുകൊണ്ട് യുവതലമുറയിൽ മതപരമായ അജണ്ടകള്‍ തിരുകിക്കയറ്റുന്ന കേരളത്തിലെ പുതിയ അവസ്ഥയെ നിശദമായി വിമർശിച്ചുകൊണ്ട് ബ്രദർ അനിൽ കുമാർ അയ്യപ്പന്റെ വീഡിയോ വൈറലാകുന്നു.

നമ്മുടെ കേരളത്തിലെ പ്ലസ് വണ്‍ ക്ലാസ്സുകളില്‍ ഇസ്ലാമിക ചരിത്രവും സംസ്കാരവും എന്നൊരു പുസ്തകം പഠിപ്പിക്കുന്നുണ്ട് ചരിത്രപരമായ സത്യങ്ങളെ മറച്ചുവെച്ചുകൊണ്ടാണ് വിദ്യാർഥികൾക്ക് പഠന വിഷയമായി ഇത് നൽകിയിരിക്കുന്നത്.ഈ പാഠപുസ്തകത്തിന്‍റെ വിവര്‍ത്തനത്തിനു വേണ്ടിയുള്ള ശില്പ ശാലയില്‍ പങ്കെടുത്ത വിദഗ്ദര്‍ ഡോ.മുഹമ്മദ്‌ റഫീഖ് ടി, അസി. പ്രൊഫ., ഇസ്ലാമിക ചരിത്ര വിഭാഗം, ഗവ.ആര്‍ട്സ് & സയന്‍സ് കോളേജ്, മലപ്പുറം; ഡോ.ഷജില ബീവി.എസ്‌. അസി.പ്രൊഫ. ഇസ്ലാമിക ചരിത്രവിഭാഗം, മഹാരാജാസ് കോളേജ്, എറണാകുളം എന്നിവരും,ഈ പുസ്തകം തയ്യാറാക്കിയ ആളുകള്‍ അബ്ദുല്‍ റഊഫ് ടി എം, H.S.ST. ഇസ്ലാമിക ചരിതം, സീതി സാഹിബ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തളിപ്പറ മ്പ്; ബഷീര്‍ ഒ. H.S.ST. ഇസ്ലാമിക ചരിതം, ദാറുല്‍ ഹിദായ ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എടപ്പാള്‍, മലപ്പുറം; അയ്യൂബ് എം. H.S.ST. ഇസ്ലാമിക ചരിതം, M.S.M. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കായംകുളം, ആലപ്പുഴ; അസീന എം.എ. H.S.ST. ഇസ്ലാമിക ചരിതം, G.H.S.S. കുറ്റിക്കാട്ടൂര്‍, കോഴിക്കോട് എന്നിവരാണ്.
ഇതിന്‍റെ അക്കാദമിക് കോര്‍ഡിനേറ്റര്‍ ഡോ.എ.സഫീറുദ്ദീന്‍ ആണ്.

നമ്മുടെയൊക്കെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം വാങ്ങിയിട്ട് എത്ര തന്ത്രപരമായാണ് ഇവര്‍ ഇവരുടെ മതപരമായ അജണ്ടകള്‍ നമ്മുടെ കുട്ടികളുടെ തലച്ചോറിലേക്ക് കുത്തി വെക്കുന്നത് എന്ന് നാം അറിയാതിരിക്കരുത്. ഈ പാഠപുസ്തകത്തിന്‍റെ പതിനാലാമത്തെ പേജില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

“അറേബ്യയില്‍ ആരംഭിച്ച ഇസ്ലാമിക സംസ്കാരം നൂറ്റാണ്ടുകള്‍ക്കുള്ളില്‍ത്തന്നെ ലോകത്താകെ വ്യാപിച്ചു. നിരവധി മുസ്ലീം ഭരണകൂടങ്ങള്‍ ഉയര്‍ന്നു വരികയും ഇവയുടെ കീഴില്‍ നിരവധി വൈജ്ഞാനിക പുരോഗതികള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ശാസ്ത്ര സാഹിത്യ മേഖലകളിലായിരുന്നു അറബി പണ്ഡിതന്മാര്‍ ഏറ്റവും കൂടുതല്‍ വൈജ്ഞാനിക സംഭാവനകള്‍ നല്‍കിയത്. ഇതിനുപുറമേ വാസ്തുവിദ്യ, ചിത്രരചന, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, സംഗീതം, ആസ്വാദനകലകള്‍ എന്നീ മേഖലകളിലും അറബികളുടെ സംഭാവനകള്‍ കാണാന്‍ സാധിക്കുന്നതാണ്. മധ്യകാലഘട്ടത്തില്‍ മുസ്ലിം ഭരണങ്ങള്‍ക്ക് കീഴിലുണ്ടായിരുന്ന പണ്ഡിതന്മാരായിരുന്നു തങ്ങളുടെ പുസ്തകങ്ങളിലൂടെ യൂറോപ്പിന് നവോത്ഥാനത്തിന്‍റെ പാത കാണിച്ചു കൊടുത്തത്. പുരാതന ഗ്രീസിലെ ഏതന്‍‌സ് കേന്ദ്രീകരിച്ചുണ്ടായിരുന്ന വൈജ്ഞാനിക കേന്ദ്രത്തിലെ അറിവുകള്‍ മധ്യകാലഘട്ടത്തില്‍ അറബി പണ്ഡിതന്മാരായിരുന്നു കൈകാര്യം ചെയ്തിരുന്നത്. പിന്നീട് അത് സ്പെയിനിലേക്കും അവിടെനിന്ന് ഇറ്റലിയിലേക്ക് എത്തുകയും വൈജ്ഞാനിക സംഭാവനകള്‍ നവോത്ഥാനത്തിന് തുടക്കം കുറിക്കുകയും ചെയ്തു.”

നമ്മുടെ വിദ്യാഭ്യാസ മേഖല എത്രമാത്രം ജിഹാദിവത്കരണത്തിന് വിധേയമായിരിക്കുന്നു എന്നതിന്‍റെ നേര്‍ ചിത്രമാണ് ഈ പാരഗ്രാഫ്. ഇസ്ലാമിക സംസ്കാരവും ഇസ്ലാമിക സാഹിത്യവും പിന്നെ അറബികളുടെ ജ്ഞാനവും യൂറോപ്പിലെത്തിയപ്പോഴാണ് യൂറോപ്പില്‍ നവോത്ഥാനമുണ്ടായത് എന്നാണ് ഈ ഇന്‍റലക്ച്വല്‍ ജിഹാദികളുടെ തള്ളുകള്‍. ആ തള്ളിനെയാണ് ബ്രദര്‍.അനില്‍കുമാര്‍ വി അയ്യപ്പന്‍ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ തുറന്നു കാണിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group