അർമേനിയയിലെ ആദ്യകാല ക്രിസ്ത്യൻ പള്ളി പുരാവസ്തു ഗവേഷകർ കണ്ടെത്തി

അർമേനിയയിൽ നിന്ന് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യൻ പള്ളികളിലൊന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തി.

പ്രദേശത്തെ ക്രിസ്തുമതത്തിൻ്റെ ആദ്യകാല ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തൽ. അർമേനിയയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള ക്രിസ്ത്യൻ നാലാം നൂറ്റാണ്ടിലേ പള്ളിയാണ് ഇത് എന്നാണു കണക്കാക്കപ്പെടുന്നത്.

അരരാത്ത് സമതലത്തിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ അർതാക്സാറ്റയിലാണ് ഖനനം നടന്നത്. ജർമ്മനിയിലെ മ്യൂൺസ്റ്റർ സർവകലാശാലയിലെ പുരാവസ്തു ഗവേഷകർ, നാഷണൽ അക്കാദമി ഓഫ് സയൻസസ് ഓഫ് അർമേനിയയുമായി സഹകരിച്ച് 2018 മുതൽ ഈ സ്ഥലത്ത് പ്രവർത്തിക്കുന്നു. എന്നിരുന്നാലും, ഈ സുപ്രധാന ക്രിസ്ത്യൻ ഘടനയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് അടുത്തിടെയാണ് എന്നാണു ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group