ത​​ല​​ശ്ശേരി അ​​തി​​രൂ​​പ​​തയുടെ നിയുക്ത ആർച്ച് ബിഷപ്പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ സ്ഥാ​നാ​രോ​ഹ​ണം 20ന്

ത​​ല​​ശ്ശേരി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച് ബി​​ഷ​​പ്പാ​​യി നി​​യ​​മി​​ത​​നാ​​യ മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി​​യു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണ​​വും സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​റ​​ള​​ക്കാ​​ട്ടി​​നു​​ള്ള യാ​​ത്ര​​യ​​യ​​പ്പും ഈ മാസം 20ന് നടക്കും.

ത​​ല​​ശ്ശേരി സെ​​ന്‍റ് ജോ​​സ​​ഫ് ക​​ത്തീ​​ഡ്ര​​ൽ അ​​ങ്ക​​ണ​​ത്തി​​ൽ പ്ര​​ത്യേ​​ക​​മാ​​യി ത​​യാ​​റാ​​ക്കി​​യ വേ​​ദി​​യി​​ൽ രാ​​വി​​ലെ ഒ​​ന്പ​​തി​​നാ​​ണ് സ്ഥാ​​നാ​​രോ​​ഹ​​ണ ച​​ട​​ങ്ങ്.
സ്ഥാ​​നാ​​രോ​​ഹ​​ണ​​ത്തി​​ലും ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​റ​​ള​​ക്കാ​​ട്ടി​​നു​​ള്ള യാ​​ത്ര​​യ​​യ​​പ്പ് സ​​മ്മേ​​ള​​ന​​ത്തി​​ലും മ​​ത-​​സാ​​മൂ​​ഹ്യ-​​രാ​ഷ്‌​ട്രീ​യ മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​മു​​ഖ​​ർ പ​​ങ്കെ​​ടു​​ക്കും.

രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ആ​​രം​​ഭി​​ക്കു​​ന്ന സ്ഥാ​​നാ​​രോ​​ഹ​​ണ ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​​ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​റ​​ള​​ക്കാ​​ട്ട്, ആ​​ർ​​ച്ച്ബി​​ഷ​​പ് എ​​മെ​​രി​​റ്റ​​സ് മാ​​ർ ജോ​​ർ​​ജ് വ​​ലി​​യ​​മ​​റ്റം എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മ്മിക​​രാ​​കും. സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ​ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ ബ​​സേ​​ലി​​യോ​​സ് മാ​​ർ ക്ലീ​​മി​​സ് കത്തോലി​​ക്കാ ബാ​​വ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം ഭാ​​ര​​ത ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​ൻ സ​​മി​​തി​ പ്ര​​സി​​ഡ​​ന്‍റ് ക​​ർ​​ദി​​നാ​​ൾ ഓ​​സ്‌​​വാ​​ൾ​​സ് ഗ്രേ​​ഷ്യ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഇ​​ന്ത്യ​​യി​​ലെ വ​​ത്തി​​ക്കാ​​ൻ സ്ഥാ​​ന​​പ​​തി ആ​​ർ​​ച്ച്ബി​​ഷ​​പ് ലെ​​യോ​​പോ​​ൾ​ ദോ ​ജി​​റേ​​ല്ലി മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും.

കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി വി. ​​മു​​ര​​ളീ​​ധ​​ര​​ൻ, സം​​സ്ഥാ​​ന മ​​ന്ത്രി​​മാ​​രാ​​യ എം.​​വി. ഗോ​​വി​​ന്ദ​​ൻ, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, കൊ​​ച്ചി ബി​​ഷ​​പ് ഡോ.​ ​ജോ​​സ​​ഫ് ക​​രി​​യി​​ൽ, കെ. ​​സു​​ധാ​​ക​​ര​​ൻ എം​​പി, ജോ​​ൺ ബ്രി​​ട്ടാ​​സ് എം​​പി, ബ​​ൽ​​ത്ത​​ങ്ങാ​​ടി ബി​​ഷ​​പ് മാ​​ർ ലോ​​റ​​ൻ​​സ് മു​​ക്കു​​ഴി, എം​​എ​​ൽ​​എ​​മാ​​രാ​​യ പി.​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി, സ​​ണ്ണി ജോ​​സ​​ഫ്, എ​​സ്എ​​ബി​​എ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ സി​​സ്റ്റ​​ർ അ​​നി​​ല മ​​ണ്ണൂ​​ർ, സ​​രി​​ഗ കൊ​​ന്ന​​ക്ക​​ൽ, അ​​ഡ്വ. ടോ​​ണി പു​​ഞ്ച​​ക്കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ ആ​​ശം​​സ​​ക​​ള​​ർ​​പ്പി​​ക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group