കർണ്ണാടക സർക്കാരിന് ചുട്ട മറുപടിയുമായി ബംഗളൂരു ആർച്ചുബിഷപ്പ്

സ്കൂൾ പാഠ്യപദ്ധതിയിൽ ബൈബിൾ ഉൾപ്പെടുത്തിയതിന്റെ പേരിൽ ക്രൈസ്തവ മാനേജ്മെന്റ് സ്കൂളിന് വിദ്യാഭാസ വകുപ്പ് നോട്ടീസ് അയച്ച സാഹചര്യത്തിൽ കർണ്ണാടക സർക്കാരിനെ നിശിതമായി വിമർശിച്ചു കൊണ്ട് മറുപടിയുമായി ബാംഗ്ലൂർ ആർച്ച്ബിഷപ്പ് പീറ്റർ മച്ചാഡോ.

കഴിഞ്ഞ നൂറു വർഷത്തിനിടെ ക്രൈസ്തവ മാനേജ്മെന്റുകൾ നടത്തുന്ന സ്കൂളുകളിൽ പഠിച്ച എത്ര കുട്ടികൾ ക്രൈസ്തവ മതം സ്വീകരിച്ചുവെന്ന് സർക്കാരിന് അന്വേഷി ക്കാമെന്ന് ബിഷപ്പ് പറഞ്ഞു.

ക്ലാസ് തുടങ്ങുന്നതിനു മുമ്പോ, ശേഷമോ മാത്രമാണ് സ്കൂളിൽ ക്രൈസ്തവ വിദ്യാർത്ഥികൾക്ക് മതപഠന ക്ലാസ്സ് നല്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസമാണ് സ്കൂളിൽ നൽകുന്നത്. ആത്മീയതയെയും ധാർമ്മികതയെയും വേർതിരിച്ചു കാണാൻ കഴിയില്ല. സ്കൂളിലെ എഴുപത്തിയഞ്ചു ശതമാനത്തോളം വിദ്യാർത്ഥികൾ ക്രൈസ്തവ വിഭാഗത്തിൽ പെട്ടവരാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളോട് ബൈബിൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നത്.എന്നാൽ കഴിഞ്ഞ വർഷം മുതൽ ആവശ്യമുള്ളവർ മാത്രം ബൈബിൾ കൊണ്ടുവന്നാൽ മതിയെന്ന് നിർദ്ദേശിക്കുകയായിരുന്നു.ബൈബിൾ പഠന ക്ലാസിന്റെ പേരിൽ നഗരത്തിലെ ക്ലാരൻസ്ഹൈസ്കൂളിനാണ് കഴിഞ്ഞ ദിവസം പ്രൈമറി ആൻഡ് സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചത്. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം മറുപടി നൽകാമെന്നാണ് സ്കൂൾ അധികൃതർ നൽകിയ വിശദീകരണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group