സീറോ മലബാർ യുവജനങ്ങളുടെ വിശ്വാസതീക്ഷ്ണതയെ പ്രശംസിച്ച് മെൽബൺ ആർച്ച്ബിഷപ്പ്

ഓസ്ട്രേലിയയിലെ സീറോ മലബാർ യുവജനങ്ങളുടെ വിശ്വാസതീക്ഷ്ണതയെ വാനോളം പ്രശംസിച്ച് ആർച്ച്ബിഷപ്പ് പീറ്റർ ആൻഡ്രൂ കോമെൻസോലി.

മെൽബൺ ആതിഥേയത്വം വഹിച്ച സീറോ മലബാർ യുവജന ദേശീയ സമ്മേളനം ‘യുണൈറ്റ് 2022’ൽ മുഖ്യപ്രഭാഷണം നടത്തവേയാണ്, ഓസ്ട്രേലിയയിലെ സീറോ മലബാർ യുവജനങ്ങളുടെ വിശ്വാസതീക്ഷ്ണതയെ വാനോളം മെൽബൺ ആർച്ച് ബിഷപ്പ് പ്രശംസിച്ച് പുകഴ്ത്തിയത്.

‘വെർച്വൽ ലോക’ത്തിന് ഒരിക്കലും കുടുംബത്തിന്റെയോ യഥാർത്ഥ ലോകാനുഭവത്തിന്റെയോ പകരമാകാൻ കഴിയില്ല. യേശു ജനങ്ങളെ കണ്ടുമുട്ടുകയും അവരുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയും ചെയ്തതുപോലെ, വ്യക്തിപരമായി കണ്ടുമുട്ടാനും സുവിശേഷം പ്രചരിപ്പിക്കാനുമായാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും ആർച്ച്ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു. കത്തോലിക്കർ എന്ന നിലയിൽ സ്വയം നവീകരിക്കപ്പെടാനും സഭയെ പുനർനിർമിക്കാനും സീറോ മലബാർ സഭയിലെ യുവജനങ്ങൾക്ക് കഴിയണമെന്ന് മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ ആമുഖ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു.

ആർച്ച് ബിഷപ്പ് പീറ്റർ കോമെൻസോലി, മാർ ബോസ്‌കോ പുത്തൂർ, മെൽബൺ സീറോ മലബാർ യൂത്ത് അപ്പസ്തലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റിൻ, ഹാൻസൻ വിൽസൺ, ക്രിസ്റ്റീന വിൻസെന്റ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചതോടെയാണ് ത്രിദിന സമ്മേളനത്തിന് തുടക്കമായത്. ദൈവാഭിമുഖ്യം വളർത്താനും വിശുദ്ധ കുർബാനയിലൂടെ ദൈവസാന്നിധ്യം അനുഭവിച്ചറിയാനും യുവജനങ്ങളെ കൂടുതൽ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സമ്മേളനത്തിൽ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള 600 യുവജനങ്ങളാണ് പങ്കെടുത്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group