തുടർച്ചയായി നടക്കുന്ന യുദ്ധവും കലാപങ്ങളും വിശുദ്ധ നാടിനെ ഒരു മ്യൂസിയമോ പുരാവസ്തു സുവനീറോ ആക്കുമെന്ന മുന്നറിയിപ്പുമായി ടോളിഡോ ആർച്ച് ബിഷപ്പും സ്പെയിനിലെ പ്രൈമേറ്റുമായ മോൺ. ഫ്രാൻസിസ്കോ സെറോ ഷാവേസ്.
യുദ്ധസമയത്ത് വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച കത്തിൽ ആണ് അദ്ദേഹം ഇപ്രകാരം ഒരു മുന്നറിയിപ്പ് നൽകിയത്.
യുദ്ധസമയത്ത് വിശുദ്ധ നാട്ടിൽ അടിയന്തിരമായി നമ്മെ ആവശ്യമുണ്ട് എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച കത്തിൽ, തന്റെ ശുശ്രൂഷയിലുടനീളം വിശുദ്ധ സ്ഥലങ്ങൾക്കുള്ള തന്റെ നിരുപാധിക പിന്തുണ അനുസ്മരിക്കുകയും നിലവിലെ സാഹചര്യത്തിൽ കൂടുതൽ സഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തു.
“വിശുദ്ധ നാടിനായുള്ള ധനശേഖരണം ദുഃഖവെള്ളിയാഴ്ച നടക്കുകയാണ്. വിശുദ്ധ സ്ഥലങ്ങൾ കാക്കുന്ന കപ്പൂച്ചിൻ വൈദികരുമായി ബന്ധപ്പെട്ടപ്പോൾ അവർ വളരെ മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്ന് പറഞ്ഞു. അതിജീവിക്കാനുള്ള ബുദ്ധിമുട്ടുകൾ കാരണം വിശ്വാസികളിൽ ഭൂരിഭാഗവും വീടുവിട്ടിറങ്ങുന്ന അവസ്ഥയിലേയ്ക്ക് എത്തുകയാണ്. പ്രദേശം ഒരു മ്യൂസിയമായി മാറുന്നതിന്റെ അപകടത്തെ അഭിമുഖീകരിക്കുമ്പോൾ, “തീർത്ഥാടനങ്ങൾ പ്രോത്സാഹിപ്പിക്കുവാനും അതിലൂടെ അന്നാട്ടിലെ ക്രൈസ്തവരെ സഹായിക്കുവാനും എല്ലാവരും സഹകരിക്കണം” ബിഷപ്പ് അഭ്യർത്ഥിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group