വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുങ്ങി താമരശ്ശേരി അതിരൂപത…

വയനാട്: അനേകം ഭവനരഹിതർക്ക് വീട് എന്ന സ്വപ്നത്തെ സാക്ഷാത്കരിക്കാൻ ഒരുങ്ങി താമരശ്ശേരി അതിരൂപത. രൂപതയുടെ മൂന്നാമത്തെ മെത്രാനായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പിള്ളി മെമ്മോറിയല്‍ ഭവന നിര്‍മാണ പദ്ധതിയിലൂടെയാണ് അനേകർക്ക് വേണ്ടി ഭവനം ഒരുക്കുവാൻ അതിരൂപത മുന്നോട്ടുവന്നിരിക്കുന്നത്.
തെയ്യാപ്പാറയിലുള്ള രൂപതയുടെ രണ്ടര ഏക്കര്‍ സ്ഥലത്താണ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി മെമ്മോറിയല്‍ ഭവന നിര്‍മാണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സുമനസുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിർവഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group