ഇവരാണോ നിങ്ങൾക്ക് തീവ്രവാദികൾ?

വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന തീ​ര​ശോ​ഷ​ണ​ത്തി​ൽ സ്വ​​ന്തം വീ​​ട് ന​​ഷ്ട​​മാ​​യ​​തി​​നെത്തുട​​ർ​​ന്ന് താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി താ​​മ​​സി​​ക്കാ​​ൻ കി​​ട്ടി​​യ മു​​റി​​യു​​ടെ ഭി​​ത്തി​​യി​​ൽ ഒ​​ൻ​​പ​​ത് വ​​യ​​സു​​കാ​​രി ജോ​​ഷ്ന ജോ​​ണ്‍ വെ​​ടി​​പ്പു​​ള്ള ക​​യ്യ​​ക്ഷ​​ര​​ത്തി​​ൽ എ​​ഴു​​തി​​യി​​ട്ടു: ‘ക്യൂ​​ട്ട് ഫാ​​മി​​ലി, ഗോ​​ഡ് ബ്ല​​സ് യു ​​ഫാ​​മി​​ലി’.

ജോ​​ഷ്ന​​യ്ക്ക് ര​​ണ്ടു വ​​യ​​സു​​ള്ള​​പ്പോ​​ഴാ​​ണ് ജോ​​ണ്‍ പീ​​റ്റ​​റും റോ​​സി ജോ​​ണും മ​​ക്ക​​ളാ​​യ ജോ​​ഫി​​ത​​യും ജോ​​ഷ്ന​​യും റൊ​​ണാ​​ൾ​​ഡോ​​യും സാ​​ന്‍റി​​യോ​​യും വ​​ലി​​യ​​തു​​റ സി​​മ​​ന്‍റ് ഗോ​​ഡൗ​​ണി​​നു​​ള്ളി​​ലെ ആ ​​ഒ​​റ്റ​​മു​​റി ‘ക്യാ​​ബി​​ൻ’ വീ​​ട്ടി​​ലെ​​ത്തി​​യ​​ത്.

വീ​​ടു ന​​ഷ്ട​​പ്പെ​​ട്ട​​തി​​നെത്തുട​​ർ​​ന്ന് താ​​മ​​സി​​ക്കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ഒ​​രു​​ക്കി ന​​ൽ​​കി​​യ ആ ​​വീ​​ട്ടി​​ൽ നി​​ന്നു​​ള്ള മോ​​ച​​ന​​ത്തി​​നാ​​യി ക​​ഴി​​ഞ്ഞ ഏ​​ഴു വ​​ർ​​ഷ​​മാ​​യി കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് ഈ ​​കു​​ടും​​ബം.

കാ​​റ്റും വെ​​ളി​​ച്ച​​വും ക​​ട​​ക്കാ​​ത്ത ഭീ​​മ​​ൻ കെ​​ട്ടി​​ട​​ത്തി​​നു​​ള്ളി​​ൽ 100 ച​​തു​​ര​​ശ്ര അ​​ടി വി​​സ്തീ​​ർ​​ണ​​ത്തി​​ൽ ക​​ഷ്ടി​​ച്ച് അ​​ഞ്ച​​ര​​യ​​ടി പൊ​​ക്ക​​ത്തി​​ൽ ത​​ക​​ര ഷീ​​റ്റു​​ക​​ൾ കൊ​​ണ്ട് ഭി​​ത്തി​​യു​​ണ്ടാ​​ക്കി വാ​​തി​​ലി​​ട്ട മേ​​ൽ​​ക്കൂ​​ര​​യി​​ല്ലാ​​ത്ത ഒ​​രു വീ​​ട്! ലി​​വിം​​ഗ് റൂ​​മും കി​​ട​​പ്പു​​മു​​റി​​യും അ​​ടു​​ക്ക​​ള​​യും എ​​ല്ലാം അ​​തി​​നു​​ള്ളി​​ലാ​​ണ്.

ഒ​​രാ​​ൾ​​ക്ക് സു​​ഗ​​മ​​മാ​​യി ജീ​​വി​​ക്കാ​​ൻ ഏ​​റ്റ​​വും കു​​റ​​ഞ്ഞ​​ത് 150 ച​​തു​​ര​​ശ്ര അ​​ടി സ്ഥ​​ല​​മെ​​ങ്കി​​ലും വേ​​ണ​​മെ​​ന്ന ശാ​​സ്ത്രീ​​യ സി​​ദ്ധാ​​ന്ത​​ങ്ങ​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്ന നാ​​ട്ടി​​ലാ​​ണ് 100 ച​​തു​​ര​​ശ്ര അ​​ടി​​ക്കു​​ള്ളി​​ൽ മാ​​താ​​പി​​താ​​ക്ക​​ളും നാ​​ലു മ​​ക്ക​​ളും അ​​ട​​ങ്ങു​​ന്ന കു​​ടും​​ബം ക​​ഴി​​ഞ്ഞ ഏ​​ഴു വ​​ർ​​ഷ​​മാ​​യി ദു​​രി​​തജീ​​വി​​തം നയിക്കുന്നത്.

‘ശ​​വ​​പ്പെ​​ട്ടിമു​​റി’

വി​​ഴി​​ഞ്ഞ​​ത്തെ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ സ​​മ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട രാ​​ഷ്‌ട്രീ​​യ വി​​വാ​​ദ​​ങ്ങ​​ൾ കൊ​​ടും​​പി​​രി​​ കൊള്ളു​​ന്പോ​​ൾ സ​​മ​​ര​​ക്കാ​​രു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ളെ​​ല്ലാം നി​​റ​​വേ​​റ്റി​​യെ​​ന്നാ​​ണ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ വാ​​ദി​​ക്കു​​ന്ന​​ത്. അ​​പ്പോ​​ഴും വ​​ലി​​യ​​തു​​റ​​യി​​ലെ നാ​​ല് സി​​മ​​ന്‍റ് ഗോ​​ഡൗ​​ണു​​ക​​ളി​​ൽ ഒ​​രു​​ക്ക​​പ്പെ​​ട്ട 64 ‘ശ​​വ​​പ്പെ​​ട്ടിമു​​റി’ക​​ൾ​​ക്കു​​ള്ളി​​ൽ കു​​ടും​​ബ​​വും കൂ​​ട്ടു​​കു​​ടും​​ബ​​വു​​മാ​​യി മു​​ന്നൂ​​റി​​ലേ​​റെ മ​​നു​​ഷ്യ​​ർ വ​​ർ​​ഷ​​ങ്ങ​​ളാ​​യി ന​രകത്തിലെന്നതുപോലെ ജീ​​വി​​ക്കു​​ന്ന​​ത് എ​​ന്തുകൊ​​ണ്ടാ​​ണെ​​ന്ന ചോ​​ദ്യം തീ​​ര​​ദേ​​ശ ജ​​ന​​ത​​യു​​ടെ മ​​ന​​സി​​ൽ ക​​ട​​ൽ പോ​​ലെ അ​​ല​​യ​​ടി​​ക്കു​​ക​​യാ​​ണ്.

കാ​​ല​​പ്പ​​ഴ​​ക്ക​​ത്താ​​ൽ ജീ​​ർ​​ണി​​ച്ച ഗോ​​ഡൗ​​ണി​​ന്‍റെ മേ​​ൽ​​ക്കൂ​​ര​​യി​​ൽ മി​​ക്ക സ്ഥ​​ല​​ങ്ങ​​ളും പൊ​​ട്ട​​ലു​​ക​​ൾ വീ​​ണി​​രി​​ക്കു​​ന്നു. ഒ​​രു ചെ​​റു ചാ​​റ്റ​​ൽമ​​ഴ പെ​​യ്താ​​ൽ തു​​ള്ളി വെ​​ള്ളംപോ​​ലും പു​​റ​​ത്തു​​പോ​​കാ​​തെ ഈ ​​ഗോ​​ഡൗ​​ണി​​നു​​ള്ളി​​ലേ​​ക്ക് ഒ​​ഴു​​കു​​ന്ന സ്ഥി​​തി. ഇ​​തി​​നു​​ള്ളി​​ലാ​​ണ് ഏ​​റ്റ​​വും കു​​റ​​ഞ്ഞ​​ത് അ​​ഞ്ച് അം​​ഗ​​ങ്ങ​​ൾ ഉ​​ള്ള ഓ​​രോ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി കു​​ടും​​ബ​​ത്തെ​​യും പാ​​ർ​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പി​​റ​​ന്നി​​ട്ട് ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്രം പ്രാ​​യ​​മു​​ള്ള പി​​ഞ്ചുകു​​ഞ്ഞു​​ങ്ങ​​ൾ മു​​ത​​ൽ ഗു​​രു​​ത​​ര​​മാ​​യ രോ​​ഗ​​ങ്ങ​​ൾ ബാ​​ധി​​ച്ച് അ​​വ​​ശ​​ത അ​​നു​​ഭ​​വി​​ക്കു​​ന്ന വൃ​​ദ്ധ​​ർ വ​​രെ ഈ ​​കു​​ടു​​സുമു​​റി​​യി​​ലെ ദു​​രി​​തത്തിൽ ജീ​​വി​​ക്കു​​ക​​യാ​​ണ്.വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ പെ​​ണ്‍കു​​ട്ടി​​ക​​ൾ​​ക്ക് വ​​സ്ത്രം മാ​​റ​​ണ​​മെ​​ങ്കി​​ൽ, ക​​ട​​ലി​​ൽ പ​​ണി​​ക്കു പോ​​യി ക്ഷീ​​ണി​​ത​​രാ​​യി മ​​ട​​ങ്ങി​​യെ​​ത്തി ഉ​​ള്ള സ്ഥ​​ല​​ത്ത് ഇ​​ത്തി​​രി വി​​ശ്ര​​മി​​ക്കു​​ന്ന പി​​താ​​വി​​നെ​​യും സ​​ഹോ​​ദ​​ര​​നെ​​യും മു​​റി​​ക്ക് പു​​റ​​ത്തി​​റ​​ക്കും.

അ​​ടു​​ക്ക​​ള​​യും കി​​ട​​പ്പു​​മു​​റി​​യു​​മെ​​ല്ലാ​​മാ​​യ ഇ​​വി​​ടെ കു​​ട്ടി​​ക​​ൾ​​ക്ക് ഇ​​രു​​ന്നു പ​​ഠി​​ക്കാ​​നു​​ള്ള അ​​ന്ത​​രീ​​ക്ഷ​​മി​​ല്ല. നാ​​ല് ഗോ​​ഡൗ​​ണു​​ക​​ളി​​ലാ​​യി താ​​മ​​സി​​ക്കു​​ന്ന നൂ​​റുക​​ണ​​ക്കാ​​യ മ​​നു​​ഷ്യ​​ർ​​ക്കാ​​യി പ​​ത്ത് ടോ​​യ്‌ലറ്റു​​ക​​ൾ മാ​​ത്ര​​മാ​​ണു​​ള്ള​​ത്.

കാ​​ല​​പ്പ​​ഴ​​ക്ക​​വും ക​​ട​​ൽ​​ക്കാ​​റ്റു​​മേ​​റ്റ് ഇ​​തി​​ന്‍റെ വാ​​തി​​ലു​​ക​​ളൊ​​ക്കെ തു​​രു​​ന്പി​​ച്ച് അ​​ട​​ർ​​ന്നിള​​കി​​യ നി​​ല​​യി​​ലും. പെ​​ണ്‍കു​​ട്ടി​​ക​​ൾ​​ക്ക് ടോ​​യ്‌ലറ്റി​​ൽ പോ​​കേ​​ണ്ടിവ​​രു​​ന്പോ​​ൾ അ​​മ്മ​​മാ​​ർ പു​​റ​​ത്ത് കാ​​വ​​ൽ നി​​ൽ​​ക്കും. വൃ​​ദ്ധ​​രാ​​യ​​വ​​രും ശാ​​രീ​​രി​​ക അ​​വ​​ശ​​ത​​ക​​ളു​​മു​​ള്ള അ​​മ്മ​​മാ​​രും പ്രാ​​ഥ​​മി​​ക കൃ​​ത്യ​​ങ്ങ​​ൾ നി​​ർ​​വ​​ഹി​​ക്കു​​ന്ന​​തി​​നാ​​യി ഗോ​​ഡൗ​​ണി​​നു​​ള്ളി​​ൽനി​​ന്ന് മീ​​റ്റ​​റു​​ക​​ളോ​​ളം ന​​ട​​ന്ന് പു​​റ​​ത്തെ​​ത്ത​​ണം.

ചൂ​​ടും പൊ​​ടി​​യും അസുഖവും..

.പ​​ക​​ൽസ​​മ​​യ​​ങ്ങ​​ളി​​ൽ ആ​​സ്ബ​​സ്റ്റോ​​സ് ഷീ​​റ്റി​​ട്ട ഈ ​​കെ​​ട്ടി​​ട​​ത്തി​​നു​​ള്ളി​​ലെ ചൂ​​ട് സ​​ഹി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​തി​​നും അ​​പ്പു​​റ​​മാ​​ണെ​​ന്ന് ഇ​​വി​​ടത്തെ അ​​ന്തേ​​വാ​​സി​​യാ​​യ എ​​ഴു​​പ​​ത്തി​​ര​​ണ്ടു​​കാ​​ര​​ൻ ലി​​ബോ​​റി പ​​റ​​യു​​ന്നു. ചൂ​​ടും പൊ​​ടി​​യും മൂലവും മ​​തി​​യാ​​യ അ​​ള​​വി​​ൽ കാ​​റ്റു ക​​ട​​ക്കാ​​ത്തതിനാലും ഇ​​വി​​ടത്തെ ജീ​​വി​​തം മ​​നു​​ഷ്യ​​രെ അ​​സു​​ഖ​​ക്കാ​​രാ​​ക്കി മാ​​റ്റു​​ന്നു. കു​​ഞ്ഞു​​ങ്ങ​​ൾ മു​​ത​​ൽ മു​​തി​​ർ​​ന്ന​​വ​​രും വൃ​​ദ്ധ​​രും വ​​രെ ഏ​​താ​​നും വ​​ർ​​ഷ​​ങ്ങ​​ൾകൊ​​ണ്ട് പ​​ല​​വി​​ധ​​ത്തി​​ലു​​ള്ള ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​​​​ത​​ക​​ൾ നേ​​രി​​ടു​​ന്നു​​ണ്ടെ​​ന്നും ലി​​ബോ​​റി പ​​റ​​ഞ്ഞു. ലി​​ബോ​​റി​​യു​​ടെ ഭാ​​ര്യ പെ​​ണ്ണ​​മ്മ​​യ്ക്ക് കാ​​ൻ​​സ​​റാ​​ണ്. ചി​​കി​​ത്സ​​യ്ക്കു പ​​ണ​​മി​​ല്ല. ന​​ല്ല പ്രാ​​യം മു​​ഴു​​വ​​ൻ അ​​ധ്വാ​​നി​​ച്ചു​​ണ്ടാ​​ക്കി​​യ വീ​​ടും സ്ഥ​​ല​​വും ക​​ട​​ലെ​​ടു​​ത്തു. ലി​​ബോ​​റി​​യു​​ടെ മൂ​​ന്നു മ​​ക്ക​​ളും അ​​വ​​രു​​ടെ കു​​ടും​​ബ​​വും ഇ​​വി​​ടെ​​യാ​​ണ് താ​​മ​​സി​​ക്കു​​ന്ന​​ത്. ഓ​​രോ ത​​വ​​ണ​​യും വാ​​ഗ്ദാ​​ന​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​ത​​ല്ലാ​​തെ സ​​ർ​​ക്കാ​​ർ ആ​​ശ്ര​​യ​​മ​​റ്റ ത​​ങ്ങ​​ൾ​​ക്കു വേ​​ണ്ടി ഒ​​ന്നും ചെ​​യ്യു​​ന്നി​​ല്ലെ​​ന്നും ലി​​ബോ​​റി പ​​റ​​ഞ്ഞു.

പാ​​മ്പും എ​​ലി​​യും, കാ​​ക്ക​​ക​​ളും ഇ​​വി​​ടെ സ്വൈ​​രവി​​ഹാ​​രം ന​​ട​​ത്തു​​ക​​യാ​​ണ്. പാ​​കം ചെ​​യ്തു വ​​ച്ച ഭ​​ക്ഷ​​ണം പോ​​ലും മ​​ന​​ഃസ​​മാ​​ധാ​​ന​​മാ​​യി ക​​ഴി​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന് അ​​ന്തേ​​വാ​​സി​​യാ​​യ മാ​​ഗ്ലി​​ൻ പ​​റ​​യു​​ന്നു. ശ്ര​​ദ്ധ ഒ​​ന്നു മാ​​റി​​യാ​​ൽ, പ​​ല​​ കാ​​ര്യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ പാ​​കം ചെ​​യ്ത ഭ​​ക്ഷ​​ണം അ​​ട​​ച്ചു​​വയ്ക്കാ​​ൻ മ​​റ​​ന്നാ​​ൽ അ​​തി​​ലെ​​ല്ലാം എ​​ലി​​ക​​ൾ ക​​യ​​റും. ഗോ​​ഡൗ​​ണി​​നു​​ള്ളി​​ൽ മേ​​ൽ​​ക്കൂ​​ര​​യി​​ലെ ഉ​​ത്ത​​ര​​ത്തി​​ൽ കാ​​ക്ക​​ക​​ൾ വ​​ന്നി​​രി​​ക്കും. അ​​വ ചി​​ല​​പ്പോ​​ൾ ഭ​​ക്ഷ​​ണ​​വും വ​​സ്ത്ര​​വും കി​​ട​​ക്ക​​യു​​മെ​​ല്ലാം വൃ​​ത്തി​​കേ​​ടാ​​ക്കും. “ഒ​​രു നി​​വൃ​​ത്തി​​യു​​മി​​ല്ല പൊ​​ന്നു​​മോ​​നേ…​​ ഇ​​വി​​ടന്ന് ഒ​​ന്ന് പോ​​യി​​ക്കി​​ട്ടി​​യാ​​ൽ മ​​തി​​യാ​​യി​​രു​​ന്നു…”-​​ഇ​​തു പ​​റ​​യു​​ന്പോ​​ൾ മാ​​ഗ്ലി​​ന്‍റെ ക​​ണ്ണി​​ൽ സ​​ങ്ക​​ട​​ക്ക​​ട​​ൽ ഇ​​ള​​കി​​മ​​റി​​ഞ്ഞു.

എത്രകാലമീ ദുരിതജീവിതം?

ക​​ട​​ലാ​​ക്ര​​മ​​ണ​​വും തീ​​ര​​ശോ​​ഷ​​ണ​​വുംമൂലം വീ​​ടു​​ക​​ൾ ന​​ഷ്ട​​മാ​​യ ഈ ​​കു​​ടും​​ബ​​ങ്ങ​​ളെ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ് വി​​ഴി​​ഞ്ഞം സ​​മ​​ര​​സ​​മി​​തി സ​​ർ​​ക്കാ​​രി​​നു മു​​ന്നി​​ൽ ഉ​​ന്ന​​യി​​ക്കു​​ന്ന പ്ര​​ധാ​​ന ആ​​വ​​ശ്യ​​ങ്ങ​​ളി​​ലൊ​​ന്ന്. ഇ​​തു സം​​ബ​​ന്ധി​​ച്ച് തീ​​രു​​മാ​​നമുണ്ടാ​​കാ​​തെ വ​​ന്ന​​പ്പോ​​ൾ സി​​മ​​ന്‍റ് ഗോ​​ഡൗ​​ണി​​ൽ ക​​ഴി​​യു​​ന്ന ഈ ​​കു​​ടും​​ബ​​ങ്ങ​​ളെ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കു​​ന്ന​​തുവ​​രെ ഇ​​വ​​ർ​​ക്ക് വാ​​ട​​ക​​യി​​ല്ലാ​​തെ താ​​ത്കാല​​ിക താ​​മ​​സം സ​​ർ​​ക്കാ​​ർ ഒ​​രു​​ക്കി ന​​ൽ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം സ​​മ​​ര​​സ​​മി​​തി മു​​ന്നോ​​ട്ടു വ​​ച്ചു. ഇ​​തു സം​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന ച​​ർ​​ച്ച​​യി​​ൽ, ഇ​​വ​​ർ​​ക്ക് വീ​​ട് വാ​​ട​​ക​​യ്ക്ക് എ​​ടു​​ക്കു​​ന്ന​​തി​​നാ​​യി 5500 രൂ​​പ വീ​​തം ന​​ൽ​​കാ​​മെ​​ന്നാ​​ണ് സ​​ർ​​ക്കാ​​ർ അ​​റി​​യി​​ച്ച​​ത്.

എ​​ന്നാ​​ൽ ഈ ​​തു​​ക​​യ്ക്ക് ന​​ഗ​​ര​​ത്തി​​ൽ എ​​വി​​ടെ​​യും വാ​​ട​​ക​​വീ​​ട് കി​​ട്ടി​​ല്ലെ​​ന്ന് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ പ​​റ​​യു​​ന്നു. ഇ​​നി കി​​ട്ടി​​യാ​​ൽ ത​​ന്നെ വീ​​ട്ടു​​ട​​മ​​സ്ഥ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന ഭീ​​മ​​മാ​​യ ഡി​​പ്പോ​​സി​​റ്റ് തു​​ക ഉ​​ള്ള​​തെ​​ല്ലാം ന​​ഷ്ട​​പ്പെ​​ട്ട് നി​​രാ​​ശ്ര​​യ​​രാ​​യി ക​​ഴി​​യു​​ന്ന ത​​ങ്ങ​​ൾ എ​​വി​​ടെനി​​ന്നു ക​​ണ്ടെ​​ത്തു​​മെ​​ന്നും ഇ​​വ​​ർ ചോ​​ദി​​ക്കു​​ന്നു. ഇ​​തു സം​​ബ​​ന്ധി​​ച്ച് തു​​ട​​ർച​​ർ​​ച്ച​​ക​​ൾ ഒ​​ന്നും ഉ​​ണ്ടാ​​കാ​​തെ വ​​ന്ന​​തോ​​ടെ ഇ​​നി​​യെ​​ത്ര കാ​​ലം ഈ ​​ദു​​രി​​ത​​ജീ​​വ​​തം തു​​ട​​ര​​ണ​​മെ​​ന്ന​​ത് ഇ​​വി​​ടത്തെ അ​​മ്മ​​മാ​​രു​​ടെ​​യും പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ​​യും മു​​ന്നി​​ൽ ചോ​​ദ്യ​​മാ​​യി നി​​ല​​നി​​ൽ​​ക്കു​​ക​​യാ​​ണ്.

കടപ്പാട് : ഡി. ​​ദി​​ലീ​​പ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group